കാസര്‍കോട്ടെ ജ്വല്ലറി കവര്‍ച: ഫോറന്‍സിക് വിദഗ്ദ്ധര്‍ അന്വേഷണത്തിനെത്തുന്നു
Dec 4, 2012, 13:21 IST
കാസര്‍കോട്: എം.ജി. റോഡിലെ നക്ഷത്ര ജ്വല്ലറിയില്‍ നിന്ന് 75 പവന് സ്വര്‍ണവും 15 കിലോ വെള്ളിയും മറ്റും കവര്‍ന്ന സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കണ്ണൂരില്‍ നിന്നെത്തുന്ന വിദഗ്ദ്ധര്‍ കവര്‍ച നടന്ന ജ്വല്ലറിയും പരിസരവും പരിശോധിക്കും.
ജ്വല്ലറിയില്‍ നിന്ന് പത്തോളം വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. അവ കവര്ചക്കാരുടേത് തന്നെയാണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകളും പോലീസ് നടത്തിവരികയാണ്. അന്വേഷണം പലവഴിക്കും ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും കേസ് അന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍ പറഞ്ഞു.
നവംബര്‍ 30ന് രാത്രിയാണ് ജ്വല്ലറിയില്‍ നിന്ന് 75 പവന് സ്വര്‍ണവും 15 കിലോ വെള്ളിയും 30 ഗ്രാം തങ്കം, ഒരു റിസോര്‍ട്ട് വാച്ച്, 10,000 രൂപ എന്നിവ കവര്‍ച ചെയ്തത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മേല്‍ക്കൂരയുടെ ഓടിളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കവര്‍ചയ്ക്ക് ശേഷം അതുവഴി തന്നെ പുറത്തുകടന്ന മോഷ്ടാക്കള്‍ ഓട് പഴയപടി വെച്ചശേഷമാണ് താഴെയിറങ്ങി സ്ഥലം വിട്ടത്. രാത്രിയിലും ജനസഞ്ചാരമുള്ള എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ അതിവിദഗ്ദ്ധമായി നടത്തിയ കവര്‍ച പോലീസിനു തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Keywords: Jwellery Robbery, Police, Forensic Enquiry, Kannur, Kasaragod, Nakshathra, Finger Print, C.I. Sunilkumar, Gold, Kerala, Malayalam News.
Related News: