city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ കോട്ട അടിമുടി മാറുന്നു; മെയ് ഒന്നു മുതല്‍ പ്രവേശന ഫീസ് ഈടാക്കും, സ്വദേശികള്‍ക്ക് 25 രൂപയും വിദേശികള്‍ക്ക് 300 രൂപയും

കണ്ണൂര്‍:(www.kasargodvartha.com 30/04/2019) മെയ് ഒന്നു മുതല്‍ കണ്ണൂര്‍ കോട്ടയില്‍ പ്രവേശന ഫീസ് ഈടാക്കാന്‍ തീരുമാനം. 25 രൂപയാണ് ഫീസ്. 15ന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിദേശികള്‍ക്ക് 300 രൂപയാണ് ഫീസ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് രണ്ട് ചരിത്ര സ്മാരകങ്ങളിലും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂര്‍ കോട്ട അടിമുടി മാറുന്നു; മെയ് ഒന്നു മുതല്‍ പ്രവേശന ഫീസ് ഈടാക്കും, സ്വദേശികള്‍ക്ക് 25 രൂപയും വിദേശികള്‍ക്ക് 300 രൂപയും

ഇന്ത്യക്കാര്‍ക്കും സാര്‍ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 25 രൂപയാണ് ഫീസ്. മറ്റ് രാജ്യക്കാര്‍ 300 രൂപ നല്‍കണം. കറന്‍സിരഹിത ഇടപാടുകാര്‍ക്ക് 20ഉം 250മാണ് ഫീസ്. പോയിന്റ് ഓഫ് സെയില്‍ മെഷിന്‍ (പിഒഎസ്) വഴിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഫീ അടയ്ക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകും. മൂന്നിടങ്ങളിലും ഒരേ നിരക്കാണ് ഈടാക്കുക. ബാക്കി 23 സ്മാരകങ്ങളിലും അടുത്ത മാസത്തോടെ ഫീസ് ഈടാക്കും.

കഫ്‌റ്റേരിയ, ക്ലോക്ക് റൂം, എഎസ്‌ഐ പബ്ലിക്കേഷന്‍ കൗണ്ടര്‍, പുരാവസ്തു വ്യാഖ്യാന കേന്ദ്രം, കുടിവെള്ള സൗകര്യം, ടോയ്‌ലെറ്റ് കോംപ്ലക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ കോട്ടയിലും പാലക്കാടും പുരോഗമിക്കുന്നുണ്ട്. ബേക്കല്‍ കോട്ടയില്‍ മാത്രമാണ് ഇപ്പോള്‍ ഫീസ് ഈടാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Kannur fort, Palakkad, Historical place, Entrance fees, Archaeological Department of India, Entrance fees from tomorrow to Kannur Fort

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia