city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഞ്ചിനീയറിംങ് റാങ്കിന്റെ തിളക്കവുമായി കൂട്ടുകാരികള്‍

പിലിക്കോട്: (www.kasargodvartha.com 09.11.2014) കളിചിരി തമാശകള്‍ക്കൊപ്പം പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ പഠനത്തിലും സുഹൃത്തുക്കളായ മൂവര്‍ സംഘം നാടിന്റെ  തിളക്കമായി. പയ്യന്നൂര്‍ ശ്രീനാരായണ ഗുരു കോളജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ യാസ്മിനും അളകയും ശ്രുതി മോഹനും ആണ് കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നും രണ്ടും റാങ്ക് നേടിയത്.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ചെറുവത്തൂര്‍ കുഴിഞ്ഞടി സ്വദേശിനിയായ ബി യാസ്മിന് ഒന്നാം റാങ്കാണ് ലഭിച്ചത്. അല്‍ഖ്വാദിരിയ മന്‍സിലിലെ മൗലാനാ അബ്ദുല്‍ ഖാദര്‍-സുഹറ ദമ്പതികളുടെ മകളാണ്.

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ പിലിക്കോട് സ്വദേശിനി കെ അളകയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചു. പിലിക്കോട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ സബ് എഞ്ചിനീയര്‍ കരുണാകരന്റെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമളയുടെയും മകളാണ് അളക.

കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിമോഹന്‍ മൂന്നാം റാങ്കും നേടി. മൂവരും കോളജിന്റെ ഭരണസമിതിയായ ഭക്തി സംവര്‍ധിനി യോഗത്തിന്റെ സ്വര്‍ണ മെഡലിന് അര്‍ഹരായി.

എഞ്ചിനീയറിംങ് റാങ്കിന്റെ തിളക്കവുമായി കൂട്ടുകാരികള്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Pilicode, Award, Kannur, College, Rank, Friend, kasaragod, Kerala, Yasmin, Sruthi Mohan, Alaka, Cheruvathur, Engineering rank for Best friends 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia