ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു തൊഴിലാളി മരിച്ചു
Aug 3, 2018, 12:25 IST
കണ്ണൂര്‍: (www.kasargodvartha.com 03.08.2018) ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ മുഹമ്മദ്പൂരില്‍ രഘുനാഥ് ഗഞ്ചിലെ എസ്.കെ.ഫാറൂഖിന്റെ മകന്‍ എസ്.കെ. മൊര്‍സെദ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ടൗണില്‍ ഇന്‍ഡെയിന്‍ ഗ്യാസ് ഏജന്‍സിക്ക് സമീപം നിര്‍മാണത്തിലുള്ള നാലുനില കെട്ടിടത്തിന്റെ തേപ്പ് ജോലിക്കിടെ വീണ മൊര്‍സദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല.
താല്‍ക്കാലികമായി മരവും പലകയും കൊണ്ട് കെട്ടിയുണ്ടാക്കിയ പടവ് പൊട്ടിയാണ് മൊര്‍സെദ് ഉള്‍പ്പെടെ മൂന്നുപേര്‍ താഴെ വീണത്. സാരമായി പരുക്കേറ്റ കൊല്‍ക്കത്ത സ്വദേശികളായ മീട്ടുസേഥ്(40), റൂഫന്‍ സേഥ്(22) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. കൂത്തുപറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Death, Accidental-Death, Employee died after fallen from Construction place
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Death, Accidental-Death, Employee died after fallen from Construction place
< !- START disable copy paste -->