Police FIR | 70 കാരി ചൂരിദാര്‍ ധരിച്ചാലെന്താണ് കുഴപ്പം! പക്ഷേ പ്രശ്നമായി, അവര്‍ വീട് വിട്ടു
Nov 17, 2022, 19:04 IST
പയ്യന്നൂര്‍: (www.kasargodvartha.com) ചൂരിദാര്‍ ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്നാണെന്ന് പറയുന്നു, 70 കാരി വീട് വിട്ടതായി പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശോഭ എന്ന സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ 8.45നും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് ഇവരെ കാണാതായതെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഇവര്‍ ചൂരിദാര്‍ ധരിക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് പരാതിയില്‍ വ്യക്തമാക്കി.
കേസെടുത്ത പയ്യന്നൂര്‍ പൊലീസ് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തമിഴ് നാട്ടില്‍ എത്തിയതായി സൂചനയുണ്ട്. ഇവിടെ ഇവര്‍ക്ക് ബന്ധുവീട് ഉള്ളതായും അവിടെ എത്താന്‍ സാധ്യത ഉണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Payyannur, Missing, Investigation, Complaint, Police, Elderly woman flees home.
< !- START disable copy paste -->