വയോധികയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 26, 2021, 08:33 IST
കണ്ണൂര്‍: (www.kasargodvartha.com 26.08.2021) കണ്ണൂരില്‍ വയോധികയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസില്‍ ഒകെ അംബുജാക്ഷി (82) ആണ് മരിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയില്‍ തീകൊളുത്തി മരിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം.
സഹോദരിയുടെ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം അംബുജാക്ഷിയെ ചായകുടിക്കാനായി വീട്ടുകാര്‍ വിളിച്ചെങ്കിലും കാണാതിരുന്നതോടെ വീട്ടില്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
Keywords: Kannur, News, Kerala, Top-Headlines, Death, Police, Elder woman found dead in Kannur