കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്നെത്തുന്നത് കാസര്‍കോട് നിന്ന്
Jul 24, 2012, 09:37 IST
കാസര്‍കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ എത്തുന്നത് കാസര്‍കോട് നിന്നാണെന്നറിഞ്ഞിട്ടും പോലീസും ജയില്‍ വകുപ്പും തുടരുന്ന മൗനത്തില്‍ ദുരൂഹതകള്‍ ഏറുന്നു. കാസര്‍കോട് ജില്ലാ കോടതിയിലേക്ക് കൊണ്ടുവരുന്ന തടവുകാരിലൂടെയാണ് ജയിലിലേക്ക് കഞ്ചാവ് ഒഴുകുന്നത്.
വിദ്യാനഗറിലെ കോടതി സമുച്ചയത്തിലേക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിത്യേന ഒരു വാനില്‍ തടവുകാരെ വിവിധ കോടതിനടപടികളില്‍ ഹാജരാക്കാന്‍ കണ്ടുവരുന്നുണ്ട്. ഇവരില്‍ കുപ്രസിദ്ധ ക്രിമിനലുകളും ഉള്‍പ്പെടും. ഇവരെ കാണാനെത്തുന്ന സ്ത്രീകളടക്കമുള്ള ബന്ധുക്കളെ പാട്ടിലാക്കിയാണ് കഞ്ചാവ് മാഫിയ ലഹരിപദാര്‍ത്ഥങ്ങള്‍ തടവുകാര്‍ക്ക് കൈമാറുന്നത്. കോടതിവരാന്തയില്വെച്ചുപോലും ഇങ്ങനെ കഞ്ചാവ് പൊതികള്‍ കൈമാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
കോടതി സമുച്ചയത്തിനുമുന്നില് മുമ്പുണ്ടായിരുന്ന ഒരു തട്ടുകടകേന്ദ്രീകരിച്ചായിരൂന്നു കഞ്ചാവ് വിപണനം നടന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കടപ്രവര്ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ കുടുംബകോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം തുടങ്ങിയതിനാല്‍ തട്ടുകടയുടെസ്ഥാനം സമീപത്തെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. കോടതിക്കുള്ളിലും പുറത്തും കഞ്ചാവ് പൊതികള്‍ കൈമാറുന്നത് പുതിയ സംഭവമല്ലെന്നും ഇത് സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരെ കൊണ്ടുവരുന്ന എസ്കോര്‍ട്ട് പോലീസുകാര്‍ക്ക് അറിവുള്ളതാണെന്നും പരസ്യമായ രഹസ്യമാണ്.
അതിനിടെ കഴിഞ്ഞദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥി നേതാക്കള്‍ തടവറക്കുള്ളില്‍ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. ജയിലിലെ മിക്ക ബ്ലോക്കിന്റെയും കുളിമുറിയാണ് കഞ്ചാവ് സൂക്ഷിപ്പുകേന്ദ്രം. റിമാന്റ് തടവുകാരെ പാര്‍പ്പിക്കുന്ന രണ്ടാം ബ്ലോക്കില്‍ മയക്കുമരുന്ന് കുത്തിവെക്കുന്നവരുമുണ്ട്. കഞ്ചാവടക്കമുള്ള മയക്കുമരുന്നിന് അടിമപ്പെട്ട നിരവധിപേര്‍ ജയിലിനുള്ളിലുണ്ട്.
അതിനിടെ കഴിഞ്ഞദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥി നേതാക്കള്‍ തടവറക്കുള്ളില്‍ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. ജയിലിലെ മിക്ക ബ്ലോക്കിന്റെയും കുളിമുറിയാണ് കഞ്ചാവ് സൂക്ഷിപ്പുകേന്ദ്രം. റിമാന്റ് തടവുകാരെ പാര്‍പ്പിക്കുന്ന രണ്ടാം ബ്ലോക്കില്‍ മയക്കുമരുന്ന് കുത്തിവെക്കുന്നവരുമുണ്ട്. കഞ്ചാവടക്കമുള്ള മയക്കുമരുന്നിന് അടിമപ്പെട്ട നിരവധിപേര്‍ ജയിലിനുള്ളിലുണ്ട്.
ഇത്തരക്കാരോട് ഇതിനെതിരെ ചെറുവിരലനക്കാന്‍ ജയിലധികൃതര്‍ മുതിരാറില്ല. ഇവരോട് ശാസനാരൂപത്തില്‍ പെരുമാറിയാല്‍ പോലും കഞ്ചാവ് സംഘം സംഘടിച്ചെത്തി വാര്ഡന്മാരെ ഭീഷണിപ്പെടുത്തുകയാണ്. ദിവസത്തില്‍ ഒരുനേരമെങ്കിലും കഞ്ചാവ് പുകയ്ക്കാന്‍ കിട്ടിയില്ലെങ്കില്‍ വിഭ്രാന്തിപ്പെട്ടും പ്രകോപിതരായും സെല്ലിനുള്ളില്‍ അതിക്രമങ്ങളും ഒച്ചപ്പാടുകളും സൃഷ്ടിക്കുന്നവരുമുണ്ട്. ഇത്തരം തടവുകാരെ കൗണ്‍സിലിംഗിനും ശാസ്ത്രീയ ചികിത്സയ്ക്കും വിധേയമാക്കി ലഹരി മുക്തരാക്കാനും ജയില്‍വകുപ്പ് തുനിയുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിനും സംസ്ഥാന സര്‍ക്കാറിനും ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല.
ജയിലിനുള്ളില്‍ മദ്യവ്യാപാരവും തകൃതിയാണെന്നാണ് ജയില്വിട്ടുവരുന്നവര് പറയുന്നത്. കര്‍ണാടകയില്‍ ലഭ്യമാകുന്ന കടലാസ് കൂടുകളിലുള്ള (പൗച്ച്) വിദേശമദ്യംപോലും ഇവിടെയെത്തുന്നുണ്ട്. തടവുകാര്‍ക്ക് മുറതെറ്റാതെ മദ്യം എത്തുന്നതിനോടൊപ്പം ഇതിന്റെ ഒരു ഓഹരി കൃത്യമായും കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്മാരുമുണ്ടെന്നാണ് ആരോപണം.
Keywords: Central Prison, Kannur, Kasaragod, Drugs