പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഫയാസിന്റെ മൃതദേഹവും കണ്ടെത്തി
കണ്ണൂര്‍: (www.kasargodvartha.com 04.10.2020) ഇരിട്ടിക്കടുത്തെ ഉളിക്കല്‍ നുച്യാട് കോടാറമ്പ് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പെട്ട് കാണാതായ ഫയാസി(13)ന്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഒഴുക്കില്‍ പെട്ട മൂന്നു പേരില്‍ ഫയാസിനെ മാത്രമാണ് കണ്ടെത്താനുണ്ടായിരുന്നത്.
ഫയാസിന്റെ ഉമ്മ താഹിറ (32), താഹിറയുടെ സഹോദര പുത്രന്‍ ബാസിത്ത് (13) എന്നിവരെ അപകടം നടന്നപ്പോള്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസം അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫയാസിനെ കണ്ടെത്തിയത് മണിക്കടവ്കാരായ പത്തോളം പേരും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു.
Keywords: Kannur, News, Kerala, boy, Missing, Top-Headlines, Death, hospital, Drowned boy dead body found in Kannur