Found Dead | ഡോക്ടറെ ക്ലിനികില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jul 12, 2023, 23:12 IST
പയ്യന്നൂര്‍: (www.kasargodvartha.com) ഡോക്ടറെ ക്ലിനികില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (45) ആണ് മരിച്ചത്.
പയ്യന്നൂര്‍ ബൈപാസ് റോഡിലെ ക്ലിനികില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച ഉച്ചവരെ പയ്യന്നൂര്‍ താലൂക് ആശുപത്രിയില്‍ രോഗികളെ പരിശോധിച്ച അദ്ദേഹം പിന്നീട് ക്ലിനികില്‍ എത്തുകയായിരുന്നു. വൈകിട്ടോടെ ക്ലിനികിലെ ജോലിക്കാരനെ തനിക്ക് നേരത്തേ വീട്ടിലേക്ക് പോകാനുണ്ടെന്ന് അറിയിച്ച് പറഞ്ഞയക്കുകയായിരുന്നു.
രാത്രി 7.30 മണിയോടെ വീട്ടില്‍ നിന്നും ക്ലിനികിലേക്കും ഡോക്ടറുടെ നമ്പറിലേക്കും വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ളവരെ വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലെ ഇ എന്‍.ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.

Keywords: Doctor Found Dead, Found Dead, Malayalam News, Payyanur News, Doctor Found Dead in Clinic.
< !- START disable copy paste -->