city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദിയ ഫാത്തിമയുടെ തിരോധാനം; അന്വേഷണം മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും വ്യാപിപ്പിച്ചു

കണ്ണൂര്‍: (www.kasargodvartha.com 02.02.2018) ഇരിട്ടി പാലക്കണ്ടി വീട്ടിലെ സുഹൈല്‍- ഫാത്വിമത്ത് സുഹറ ദമ്പതികളുടെ മകള്‍ ദിയ ഫാത്വിമയെ കണ്ടെത്താന്‍ പോലീസ് കേരളത്തിനുപുറമെ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലും കുടകിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലുമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ദിയ ഫാത്തിമയുടെ തിരോധാനം; അന്വേഷണം മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും വ്യാപിപ്പിച്ചു


എസ് ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 2014 ആഗസ്ത് ഒന്നിന് രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അന്ന് ഒന്നരവയസുമാത്രം പ്രായമുണ്ടായിരുന്ന ദിയയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വീടിനടുത്തുള്ള കൈത്തോട്ടില്‍ കുട്ടി ഒഴുക്കില്‍പെട്ടതാണോ എന്ന സംശയത്തില്‍ നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും തിരച്ചില്‍ തോടുകളിലും പുഴകളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതാകുമ്പോള്‍ ദിയയുടെ ശരീരത്തില്‍ രണ്ടരപവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു.

ഭിക്ഷാടന മാഫിയകളാണ് ദിയയുടെ തിരോധാനത്തിനുപിന്നിലെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും ദിയയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇതേ തുടര്‍ന്ന് പിതാവ് നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഇക്കഴിഞ്ഞ സെപ്തംബറില്‍ ഐ ജി ദിനചന്ദ്രകശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡി വൈ എസ് പി ജെയ്സണ്‍ കെ എബ്രഹാം ഉള്‍പ്പെടെയുള്ള സംഘം ഇരിട്ടിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അയല്‍സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ദിയയുടെ മുഖത്തോട് സാമ്യമുള്ള കുട്ടിയെ മംഗളൂരു, കുടക് ഭാഗങ്ങളില്‍ യാചകര്‍ക്കൊപ്പം കണ്ടതായി പ്രചാരണമുയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Top-Headlines, Police, Investigation, Missing, Natives, Father, High-Court,  Diya Fathima missing; Police investigation in Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia