Died | ക്രഷര്‍ ലീസിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു
May 5, 2022, 21:42 IST
ശ്രീകണ്ഠാപുരം: (www.kasargodvartha.com) പത്തുലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു. ശ്രീകണ്ഠാപുരം പൊലീസ് കഴിഞ്ഞ ദിവസം വഞ്ചനാകേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാറാ(56)ണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത ശിവകുമാറിനെ ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെത്തിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ക്വാറി ഉടമയായ ശിവകുമാറിന്റെ പേരില്‍ നിടുവാലൂര്‍ സ്വദേശിനിയാണ് പത്തുലക്ഷംരൂപ വങ്ങി വഞ്ചിച്ചുവെന്ന് കാട്ടി പരാതി നല്‍കിയത്. കര്‍ണാടകയിലെ ധാവന്‍കരെയില്‍ തന്റെ ഉടമസ്ഥതയിലുള്ള ക്രഷര്‍ ലീസിന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ കൂട്ടുമുഖത്തെ ജെമിനി രാജില്‍ നിന്നും ബാങ്ക് അകൗണ്ട് വഴിയും നേരിട്ടുമായി പത്തുലക്ഷം രൂപ വാങ്ങിയ ശേഷം ക്രഷര്‍ ലീസിന് നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി.
പണം നല്‍കിയവര്‍ നടത്തിയ അന്വേഷണത്തില്‍ ശിവകുമാറിന്റെ പേരില്‍ ക്രഷറില്ലെന്നും മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ക്രഷര്‍ കാണിച്ചു തട്ടിപ്പു നടത്തിയതാണെന്നും ബോധ്യപ്പെട്ടതോടെ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹം ശ്രീകണ്ഠാപുരം പൊലീസ് ഇന്‍ക്വസ്റ്റു നടത്തി പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Keywords: A Karnataka native who was taken into police custody in a case of embezzling Rs 10 lakh by promising to lease a crusher has died, Top-Headlines, Kannur, News, Karnataka, Custody, Complaint, Kerala.