മെമു സെർവീസ് കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായി
കാസർകോട്: (www.kasargodvartha.com 08.03.2021) പാസഞ്ചർ ട്രെയിനുകൾക്ക് പകരം മാർച് 16 മുതൽ സെർവീസ് ആരംഭിക്കുന്ന ഷൊർണൂർ - കണ്ണൂർ മെമു ട്രെയിൻ കാസർകോട് അല്ലെങ്കിൽ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. സാധാരണക്കാർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാവുന്ന മെമു സെർവീസിൽ നിന്ന് കാസർകോടിനെ അവഗണിച്ചതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തി.
മംഗലാപുരം വരെ നീട്ടണം - സി പി ഐ
മെമു സെർവീസിന്റെ പ്രയോജനം ജില്ലയിലെ ജനങ്ങള്‍ക്ക് കൂടി കിട്ടുന്നവിധം മംഗലാപുരം വരെ സെർവീസ് നീട്ടാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂടീവ് യോഗം ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനം ചുരുങ്ങിയതിന്റെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നായ മംഗലാപുരത്തെയും ഷൊര്‍ണൂറിനെയും ബന്ധിപ്പിച്ച് സെർവീസ് നടത്തിയാല്‍ അത് മലബാര്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാവും. യോഗത്തില്‍ കെ വി കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം മന്ത്രി ഇ ചന്ദ്രശേഖരന്‍, സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സി പി മുരളി സംസാരിച്ചു.
അവഗണന അവസാനിപ്പിക്കണം - മുസ്ലിം ലീഗ്
മെമു ട്രെയിൻ കാസർകോട് വരെയോ മംഗലാപുരം വരെയോ നീട്ടണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു. നിലവിൽ മുൻകൂട്ടി റിസർവ് ചെയ്തെങ്കിൽ മാത്രമേ സെകൻഡ് ക്ലാസിൽ യാത്ര അനുവദിക്കുന്നുള്ളൂ. കണ്ണൂർ - മംഗലാപുരം, ചെറുവത്തൂർ - മംഗലാപുരം പാസഞ്ചർ സർവീസുകൾ ഇപ്പോഴില്ല. ദീർഘദൂര ട്രെയിനുകളിലടക്കം യാത്ര ചെയ്യാനാകാതെ തൊഴിലാളികളും വിദ്യാർഥികളും ജീവനക്കാരും ദുരിതമനുഭവിക്കുകയാണ്.റെയിൽവേ അവഗണന തുടർന്നാൽ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി കോൺഗ്രസ് മനുഷ്യ റെയിൽ സമരം നടത്തി
മെമു ട്രെയിൻ സർവീസ് പ്രഖ്യാപനത്തിൽ കാസർകോടിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ജില്ലാ കമിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മനുഷ്യ റെയിൽ സമരം നടത്തി. ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രടറിമാരായ എം സി പ്രഭാകരൻ, ഹരീഷ് പി നായർ, ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് ഖാലിദ്, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിമാരായ നാം ഹനീഫ, ജമീല അഹ്‌മദ്, സിജോ കള്ളാർ, മുനീർ ബാങ്കോട്, കണ്ണൻ കരുവാക്കോട്, പ്രദീപ് ഒ വി, ഇസ്മാഈൽ ചിത്താരി, സന്തു പുറവങ്കര, രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്, അഹ്‌മദ് അലി, അൻവർ മാങ്ങാട്, റശീദ് പുള്ളിമാൻ സംസാരിച്ചു.
'അവഗണയും അനീതിയും'
മെമു ട്രെയിൻ കണ്ണൂർ വരെ മാത്രം സർവീസ് നടത്തുന്നത് കാസർകോട് ജില്ലയോട് കാണിക്കുന്ന അനീതിയും അവഗണനയുമാണ്. ഈ ക്രൂരമായ അനീതിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്നും, രാഷ്ട്രീയ പാർടികൾ സർകാരിൽ സമ്മർദം ചെലുത്തണമെന്നും കോട്ടിക്കുളം സ്റ്റേഷൻ മസ്ജിദ് മഹൽ കൂട്ടായ്മയും, ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളവും ആവശ്യപെട്ടു.
മെമു സർവീസ് കാസർകോട്ടേക്ക് നീട്ടണം - മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭരണസമിതി
മെമു സർവീസ് കാസർകോട് വരെ നീട്ടണമെന്ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭരണസമിതി വാർഷിക യോഗം ആവശ്യപ്പെട്ടു. തമ്പാൻ ചേടിക്കുന്ന് അധ്യക്ഷത വഹിച്ചു. അമ്പു ഞെക്ലി, ബാലകൃഷ്ണൻ മേൽബാര പ്രസംഗിച്ചു. ഭാരവാഹികൾ: തമ്പാൻ കുഞ്ഞിക്കണ്ണൻ ചേടിക്കുന്ന് (പ്രസി.), ബാലകൃഷ്ണൻ തോക്കാനം, ബാലകൃഷ്ണൻ മേൽബാര (വൈ. പ്രസി.), അമ്പു ഞെക്ലി ( ജന. സെക്ര.), രവീന്ദ്രൻ വാണിയർമൂല, നാരായണൻ ചാലിങ്കാൽ( ജോ. സെക്ര.) ബാലചന്ദ്രൻ കണിയാംബാടി (ട്രഷറർ).
മെമു സർവീസ് മംഗളൂരിലേക്കോ കാസർകോട്ടേക്കോ നീട്ടണമെന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്മകൾ, കോട്ടിക്കുളം മർചന്റ് നേവി ക്ലബ്, കോട്ടിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ്, പാലക്കുന്ന് ലയൺസ് ക്ലബ്, തൃക്കണ്ണാട് ത്രയംബകേശ്വ ക്ഷേത്ര ട്രസ്റ്റി ബോർഡ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി, ജെസിഐ പാലക്കുന്ന്, റെഡ് വേൾഡ് കൊപ്പൽ, പാലക്കുന്ന് വെറ്ററൻസ്, കോട്ടിക്കുളം ഇസ്ലാമിക് സോഷ്യൽ വെൽഫയർ അസോസിയേഷൻ, സ്റ്റേജ് ആർടിസ്റ്സ്-വർക്കേഴ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് കമിറ്റി, പൂബാണംകുഴി മട്ടയ്ങ്ങാനം കഴകം ക്ഷേത്ര ഭരണ സമിതി, കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്ര ഭരണ സമിതി, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി, ബേക്കലം കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി, കീഴുർ കളരിയമ്പലം കമിറ്റി, പാലക്കുന്ന് കഴകം ഭഗവതി സേവാ സിമെൻസ് അസോസിയേഷൻ, ആറാട്ട്കടവ് എകെജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ആറാട്ട് കടവ് ഫ്രണ്ട്‌സ് ക്ലബ്, ഉദുമ യൂത്ത് കോർഡിനേഷൻ കമ്മിറ്റി, ജനശ്രീ സുസ്ഥിര വികസന മിഷൻ, പള്ളം വിക്ടറി ക്ലബ്, എൻ.എസ്. എസ്. കരിപ്പോടി യോഗം, എസ് എൻ ഡി പി. യോഗം ഉദുമ യൂണിയൻ, പ്രവാസി കോൺഗ്രസ് ഉദുമ മണ്ഡലം കമിറ്റി, തിരുവക്കോളി ടാസ്ക് ക്ലബ്, പു ക സ പാലക്കുന്ന്, പാലക്കുന്ന് ബ്രദർഴ്സ് ക്ലബ്, ഉദുമ, പാലക്കുന്ന് വാട്സ്ആപ് കൂട്ടായ്മകൾ, ജെസിഐ പാലക്കുന്ന്, ജില്ലാ ഇന്ദിരാജി കൾചറൽ ആൻഡ് പാലിയേറ്റീവ് ഫോറം, പരിവാർ പാലക്കുന്ന്, നാടക് കാഞ്ഞങ്ങാട് മേഖല കമിറ്റി ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Train, Mangalore, CPI, District, Muslim-league, Congress, Railway, Temple, Kannur, Protest, The demand for extension of MEMU service to Kasargod getting strong.
< !- START disable copy paste -->