city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലത്തായി പീഡനക്കേസില്‍ ബി ജെ പി നേതാവിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തലശേരി:  (www.kasargodvartha.com 14.07.2020) കണ്ണൂരില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി പോക്‌സോ കോടതിയിലാണ് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗിക കുറ്റപത്രമാണ് ഡി വൈ എസ് പി മധുസൂദനന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പ്രതിയായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടില്ലെന്നാണ് വിവരം. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ലൈംഗീകചൂഷണത്തെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും  ഇതിനായി തുടരന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കുട്ടി.
പാലത്തായി പീഡനക്കേസില്‍ ബി ജെ പി നേതാവിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാനസിക നില സാധരണ ഗതിയില്‍ അല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബി ജെ പി കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്. റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചി മുറിയില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് കാഴ്ച്ചവെച്ചുവെന്നാണ് പരാതി.

പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പൊയിലൂരിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ജൂലായ് എട്ടിന് ഇയാളുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.  കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യ ഹരജി തള്ളിയത്. ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.പാലത്തായി പീഡനക്കേസ് തുടക്കത്തിലെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു.


Keywords:  Kannur, news, Kerala, Harrasment, case, Crimebranch, Crime Branch has filed chargesheet against the BJP leader in the Palattai torture case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia