ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു നേരെയുണ്ടായ ബോംബേറിനു പിന്നാലെ കണ്ണൂരില്‍ സി പി എം സ്തൂപം തകര്‍ത്തു
Mar 19, 2019, 11:23 IST
കണ്ണൂര്‍: (www.kasargodvartha.com 19.03.2019) കണ്ണൂരില്‍ സി പി എം സ്തൂപം തകര്‍ത്തു. കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ സ്തൂപമാണ് മൂന്നു ബൈക്കുകളിലായെത്തിയ സംഘം തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം. കടമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
ഞായറാഴ്ച രാത്രി കോട്ടൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തൈപ്പറമ്പത്ത് വിപിന്റെ വീടിനുനേരേ ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത്. സംഭവം സംബന്ധിച്ച് എടക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമം നടന്ന സ്ഥലം സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, RSS, CPM, Crime, CPM stupa demolished in Kannur
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, RSS, CPM, Crime, CPM stupa demolished in Kannur
< !- START disable copy paste -->