city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഉദുമയില്‍ സി എച് കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍; മഞ്ചേശ്വരത്ത് തീരുമാനമായില്ല

കാസര്‍കോട്: (www.kasargodvartha.com 10.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉദുമയില്‍ അഡ്വ. സി എച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ നിലവിലെ എംഎല്‍എ എം രാജഗോപാലനും  സ്ഥാനാര്‍ഥികളാവും. മഞ്ചേശ്വരത്ത് പരിഗണിച്ചിരുന്ന ദയാനന്ദയ്ക്കെതിരെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതിനാല്‍ ഇവിടത്തെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.                                         

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഉദുമയില്‍ സി എച് കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍; മഞ്ചേശ്വരത്ത് തീരുമാനമായില്ല

സിപിഎം സംസ്ഥാന ആക്ടിങ് സെക്രടറി എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിലാണ് പേരുകള്‍ പുറത്ത്വിട്ടത്. 12 വനിതകളടക്കം 83  സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 33 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള മന്ത്രിമാരും മത്സരിക്കില്ല. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എംഎം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരും മത്സരിക്കും.

സിപിഎം സംസ്ഥാന സമിതി അംഗമാണ് അഡ്വ. സി എച് കുഞ്ഞമ്പു. മഞ്ചേശ്വരത്ത് നിന്ന് 2006 ല്‍ നിയമസഭാ അംഗമായിട്ടുണ്ട്. ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറിച്ചാണ് വിജയം നേടിയത്. രണ്ടാമതും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിഎ, എല്‍എല്‍ബി ബിരുദധാരിയായ ഇദ്ദേഹം കാസര്‍കോട് ബാറിലെ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളുടെ സെനറ്റ് മെമ്പര്‍, കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

എം രാജഗോപാലന്‍ പതിനായിരത്തിലേറെ വോടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗമാണ്. കയ്യൂര്‍ - ചീമേനി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ സെക്രടറി, എസ് എഫ് ഐ, ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് വിപിപി മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതായി റിപോര്‍ടുകളുണ്ട്. ബിജെപി സ്ഥിരമായി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലത്തില്‍ സിപിഎം ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്നാണ് പാര്‍ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, CPM, Niyamasabha-Election-2021, Uduma, Trikaripur, Manjeshwaram, Minister, Pinarayi-Vijayan, BJP, Cheemeni, Kannur, DYFI, M Rajagopalan, C H Kunjambu, CPM announces candidates; CH Kunjambu in Uduma and M Rajagopalan in Thrikkarippur; No decision was taken in Manjeshwar.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia