സി പി എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്; കൊടിമര ജാഥ പ്രയാണമാരംഭിച്ചു
Apr 1, 2012, 22:44 IST
കയ്യൂര്‍: കോഴിക്കോട് നടക്കുന്ന സി പി എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കൊടിമര ജാഥ കയ്യൂരിന്റെ മണ്ണില്‍ നിന്നും പ്രയാണമാരംഭിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഇ പി ജയരാജന് എം എല്‍ എ, കെ കുഞ്ഞിരാമന് എം എല്‍ എ, ഏ കെ നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥയ്ക്ക് ചെറുവത്തൂരില്‍ സ്വീകരണം നല്കി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ച കൊടിമര ജാഥയ്ക്ക് കരിവെള്ളൂരിലും പയ്യന്നൂരിലും സ്വീകരണം നല്കി.
Keywords: CPM Party Congress, Kayyur, Trikaripur, Kasaragod
Keywords: CPM Party Congress, Kayyur, Trikaripur, Kasaragod