കോവിഡ് പരോള്‍; ചീമേനി തുറന്ന ജയിലില്‍ നിന്നും പുറത്തിറങ്ങിയത് 60 പേര്
Mar 30, 2020, 12:05 IST
ചീമേനി: (www.kasargodvartha.com 30.03.2020) കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നല്‍കിയതിനെ തുടര്‍ന്ന് ചീമേനി തുറന്ന ജയിലില്‍ നിന്നും പുറത്തിറങ്ങിയത് 60 പേര്. 60 ദിവസത്തെ പരോളാണ് ഇവര്‍ക്ക് അനുവദിച്ചത്. അടുത്തയാഴ്ച 65 പേര് കൂടി പരോളില്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ജയിലില്‍ ഇരുപതോളം പേര് മാത്രമാകും.
ഇതോടെ പന്നി, പശു, ആട്, കോഴി എന്നിവയെ വളര്‍ത്തുന്ന ഫാമുകളും ചെങ്കല്‍ ക്വാറികളുമുള്ള ജയിലില്‍ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലായേക്കും. പ്രവര്‍ത്തനം നടത്താന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവുകാരെ ചീമേനിയിലേക്ക് കൊണ്ടു വരാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. അതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
Keywords: Cheemeni, Kasaragod, News, Kerala, COVID-19, Jail, Kannur, Animal, Covid Parole; 60 released from Cheemeni Jail