കണ്ണൂരില്‍ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധം; 28 മുതല്‍ പ്രാബല്യത്തില്‍
Jul 25, 2021, 08:56 IST
കണ്ണൂര്‍: (www.kasargodvartha.com 25.07.2021) കണ്ണൂരില്‍ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കും. വാക്‌സീനെടുക്കാന്‍ 28 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് പരിശോധന സൗജന്യമായിരിക്കും. തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കലക്ടര്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Top-Headlines, District Collector, Vaccinations, COVID-19, Covid Negative Certificate must be ensured for vaccination in Kannur