സ്‌കൂളിന് കക്കൂസിനായി അനുവദിച്ച തുകയും ലംസം ഗ്രാന്‍ഡും തൊഴില്‍ നികുതിയും വെട്ടിച്ച പ്രധാനാധ്യാപകനെ 2 വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും വിജിലന്‍സ് കോടതി ശിക്ഷിച്ചു
Dec 4, 2017, 13:33 IST
കാസര്‍കോട്: (www.kasargodvartha.com 04.12.2017) സ്‌കൂളിന് കക്കൂസ് നിര്‍മിക്കുന്നതിനായി അനുവദിച്ച 20,000 രൂപയും സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്കുള്ള ലംസം ഗ്രാന്‍ഡും പഞ്ചായത്തില്‍ അധ്യാപകര്‍ അടക്കേണ്ട തൊഴില്‍ നികുതിയും വെട്ടിച്ച പ്രധാനാധ്യാപകനെ രണ്ടു വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചു. കീഴൂര്‍ ഗവ. ഫിഷറീസ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പടന്നക്കാട്ടെ എം.ജെ ജോസിനെ (68)യാണ് കോടതി ശിക്ഷിച്ചത്.
2001 ജൂലൈ അഞ്ചു മുതല്‍ സെപ്തംബര്‍ മൂന്നു വരെയുള്ള കാലയളവിലും 2001 ഡിസംബര്‍ 10 മുതല്‍ 2002 ജനുവരി 21 വരെയുള്ള കാലയളവിലുമായി സ്‌കൂളില്‍ നടന്ന 54,010 രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജോസിനെ ശിക്ഷിച്ചത്. ഈ കേസിലെ കൂട്ടുപ്രതിയും ജോസിനു ശേഷം സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി വന്നിരുന്ന ചെറുവത്തൂര്‍ തിമിരി മുണ്ടയിലെ എം.ഗോപിനാഥിനെതിരെയുള്ള വിചാരണ നടപടികള്‍ കോടതി പിന്നീട് നടത്തും.
മൂന്നു വകുപ്പുകളിലായി രണ്ടു വര്‍ഷം വീതം തടവും 10,000 രൂപാ വീതം പിഴയുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ രണ്ടു വര്‍ഷം തടവും 30,000 രൂപ പിഴയടക്കുകയും ചെയ്യേണ്ടിവരും. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം വീതം തടവ് അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി എ.വി കുഞ്ഞികൃഷ്ണന്‍ മാരാരും സിഐയായിരുന്ന കെ.സി നാരായണനുമാണ് കേസ് അന്വേഷിച്ചത്. വിജിലന്‍സ് കേസ് നിലവിലുള്ളതിനാല്‍ വിരമിച്ച ശേഷം ജോസിന്റെ ആനുകൂല്യങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, school, court, Vigilance, Corruption; 2 year imprisonment for Head master