city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ പൊലീസില്ലാത്തതിനാല്‍ സമരക്കാര്‍ കയറി; എം എല്‍ എയെ അറസ്റ്റു ചെയ്യുമെന്ന് പറഞ്ഞ ടൗണ്‍ എസ് ഐയ്ക്ക് ശകാരവര്‍ഷവും വിരട്ടും; പിണറായി ഭരണത്തെ മോശമാക്കാന്‍ ചില പൊലീസുകാര്‍ ശ്രമിക്കുന്നുവെന്ന് എം വിജിന്‍; വീഡിയോ കാണാം

കണ്ണൂര്‍: (KasargodVartha) കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ സമരക്കാര്‍ കയറിയത് പൊലീസിന്റെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷോഭിച്ച് ഭരണകക്ഷി എം എല്‍ എ പരസ്യമായി പൊട്ടിത്തെറിച്ചത് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ കലക്ടറേറ്റ് വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
   
Controversy | കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ പൊലീസില്ലാത്തതിനാല്‍ സമരക്കാര്‍ കയറി; എം എല്‍ എയെ അറസ്റ്റു ചെയ്യുമെന്ന് പറഞ്ഞ ടൗണ്‍ എസ് ഐയ്ക്ക് ശകാരവര്‍ഷവും വിരട്ടും; പിണറായി ഭരണത്തെ മോശമാക്കാന്‍ ചില പൊലീസുകാര്‍ ശ്രമിക്കുന്നുവെന്ന് എം വിജിന്‍; വീഡിയോ കാണാം

കലക്ടറേറ്റ് വളപ്പില്‍ പൊലീസും ഭരണകക്ഷി എം എല്‍ എയും തമ്മില്‍ വന്‍വാക് പോരും സംഘര്‍ഷവുമുണ്ടായതോടെ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. തികച്ചും രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയം കണ്ണൂര്‍ ടൗണ്‍ എസ് ഐയുടെ അപക്വമായ സമീപനം കാരണം സീനായി മാറുകയായിരുന്നു. എം എല്‍ എ ചൂണ്ടിക്കാട്ടിയതു പോലെ ഭരണകവാടത്തില്‍ തടയാന്‍ പൊലീസില്ലാത്തതു കാരണമാണ് സമരം ചെയ്യാനെത്തിയ നഴ്സുമാര്‍ ആരും തടയാതെ കലക്ടറേറ്റ് വളപ്പിനുളളിലേക്ക് എത്തിയത്.

കലക്ടറേറ്റിനു മുന്‍പില്‍ ഡ്യൂടിലുണ്ടായിരുന്ന പിങ്ക് പൊലീസ് ട്രാഫിക് ബ്ലോകില്‍ കുടുങ്ങിയതാണ് പൊലീസിന്റെ അസാന്നിധ്യമുണ്ടാകാന്‍ കാരണമായത്. എന്നാല്‍ ഇതു മനസിലാക്കിക്കൊണ്ടു രമ്യമായി പരിഹരിക്കാന്‍ പറ്റുന്ന വിഷയത്തില്‍ കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപല്‍ എസ് ഐ അധികാരത്തിന്റെ ഭാഷ ഉപയോഗിച്ചതും പ്രോടോകോള്‍ മറികടന്നു കൊണ്ടു സംസാരിച്ചതുമാണ് എം എല്‍ എയെ പ്രകോപിച്ചത്.

ഇതോടെ കണ്ണൂര്‍ ടൗണ്‍ എസ് ഐയുമായി എം വിജിന്‍ എം എല്‍ എ ക്ഷുഭിതനായി തട്ടിക്കയറി. കേന്ദ്ര സര്‍കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുന:ക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച് നടത്തിയത്.

മാര്‍ച് നടത്തിയ നഴ്സുമാരെ തടയാന്‍ കലക്ടറേറ്റ് ഗേറ്റില്‍ പൊലീസുകാരില്ലാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റിനകത്തെ ആംഫി തീയേറ്ററില്‍ കയറിയ സമരക്കാര്‍ അവിടെ സമരം ആരംഭിച്ച ഉടന്‍ സമരം പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ടൗണ്‍ എസ് ഐ പി പി ശമീല്‍ കല്യാശേരി എംഎല്‍എ എം വിജിനോട് അകത്ത് സമരം നടത്തിയാല്‍ കേസെടുക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഉദ് ഘാടകനായെത്തിയ എം വിജിന്‍ എം എല്‍ എ അവിടെ തന്നെ സമരം ഉദ് ഘാടനം നടത്തുകയായിരുന്നു.

തുടര്‍ന്ന് ഉദ് ഘാടനത്തിന് ശേഷം വനിതാ പൊലീസ് എം എല്‍ എ യോട് പേര് ചോദിച്ചത് രംഗം കൂടുതല്‍ വഷളാക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐയോട് കയര്‍ത്ത വിജിന്‍ എം എല്‍ എ സുരേഷ് ഗോപി സ്റ്റൈല്‍ തന്നോട് വേണ്ടെന്നും പിണറായി സര്‍കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നത് ഇത്തരം ഉദ്യോഗസ്ഥരാണെന്നും തുറന്നടിച്ചു.

സമരം നടക്കുന്ന വിവരമറിഞ്ഞിട്ടും ഗേറ്റില്‍ പൊലീസിനെ നിര്‍ത്താത്തത് എസ് ഐ യുടെ വീഴ്ചയാണെന്നും എം എല്‍ എ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കവാടത്തിലൂടെ സമരക്കാര്‍ ഉളളിലേക്ക് പ്രവേശിച്ചത് വന്‍സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ജില്ലാകലക്ടര്‍ അരുണ്‍ പി വിജയന്‍ പൊലീസിനോട് റിപോര്‍ട് തേടിയിട്ടുണ്ട്.

Keywords: Controversy Between M Vijin MLA and Kannur Town SI, Kannur, News, Controversy, M Vijin MLA, Kannur Town SI, Criticism, Politics, Collector, Report, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia