city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Buffer zone | ബഫര്‍ സോണ്‍ സമര പ്രഖ്യാപനവുമായി ജനുവരി 2ന് കോണ്‍ഗ്രസ് ഉപവാസം

ഇരിട്ടി: (www.kasargodvartha.com) ബഫര്‍ സോണ്‍ സമര പ്രഖ്യാപനവുമായി ജനുവരി രണ്ടിന് കോണ്‍ഗ്രസിന്റെ ഉപവാസം. ബഫര്‍ സോണ്‍ സീറോ പോയന്റില്‍ നിലനിര്‍ത്താതെ, കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് നിര്‍ബന്ധിത കുടിയിറക്കലിന് സംസ്ഥാന സര്‍കാര്‍ നേതൃത്വം നല്‍കുകയാണ് എന്നും ഉമ്മന്‍ചാണ്ടി സര്‍കാര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തയാറാക്കിയ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട്

മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള പിണറായി സര്‍കാരിന്റെ കുടിയേറ്റ ജനതയോടുള്ള കര്‍ഷക വിരുദ്ധ സമീപനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപവാസം നടത്തുന്നത്.

ജില്ലാ കോണ്‍ഗ്രസ് കമറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനുവരി രണ്ടിന് കേളകം ബസ്റ്റാന്‍ഡില്‍ രാവിലെ ഒമ്പതു മണി മുതലാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്.

Buffer zone | ബഫര്‍ സോണ്‍ സമര പ്രഖ്യാപനവുമായി ജനുവരി 2ന് കോണ്‍ഗ്രസ് ഉപവാസം

ഉപവാസ സമരം അഡ്വ: സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി, കര്‍ഷക ദ്രോഹ നടപടി പിണറായി സര്‍കാര്‍ പിന്‍വലിക്കാന്‍ ഏതറ്റം വരെയുമു ള്ള സമര പരിപാടി സംഘടിപ്പിക്കുമെന്ന് കേളകത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃത്വയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ടിന്‍ ജോര്‍ജ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

വരും നാളുകളില്‍ മലയോര മേഖലയില്‍ അതിശക്തമായ സമര കാഹളത്തിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ഏത് തരത്തിലുള്ള പോരാട്ടത്തിനും നേതൃത്വം കൊടുക്കുമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഡ്വ: സണ്ണി ജോസഫ് എംഎല്‍എ പ്രഖ്യാപിച്ചു.

ഡിസിസി ജെനറല്‍ സെക്രടറി ബൈജു വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി ജെനറല്‍ സെക്രടറിമാരായ പി സി രാമകൃഷ്ണന്‍, പി കെ ജനാര്‍ദനന്‍, സാജു തോമസ്, ഇരിട്ടി ബ്ലോക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് തോമസ് വര്‍ഗീസ്, പേരാവൂര്‍ ബ്ലോക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് സുരേഷ് ചാലാറത്ത്, യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റി പ്രസിഡന്റ് സുധീപ് ജെയിംസ്, സന്തോഷ് മണ്ണാര്‍കുളം, സണ്ണി വേലിക്കകത്ത്, റോയി നമ്പുടാകം, ചാകോ തൈക്കുന്നേല്‍, കെ എം ഗരീഷ്, കെ വി രാമചന്ദ്രന്‍, അഡ്വ: ജെയിംസ് മാത്യു, ജിമ്മി അന്തിനാട്, മിനി വിശ്വനാഥ്, സോനു വല്ലതുകാരന്‍, വര്‍ഗീസ് ജോസഫ് നടപ്പുറം, കെ ശശീന്ദ്രന്‍, സിഎം മാണി, സൈമണ്‍ മേലെക്കൂറ്റ്, സി ഹരിദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Congress to take up buffer zone protests alongside farmers, Kannur, Politics, Congress, Controversy, CPM, Kerala.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia