പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ വി ഐ പി പരിഗണനയെന്ന് പരാതി; 'രണ്ട് രഹസ്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു'; ഉന്നത നേതാക്കളടക്കം നിരവധി പേരെ ബന്ധപ്പെടുന്നതിൻ്റെ വിവരങ്ങൾ പുറത്ത്
Aug 28, 2021, 11:15 IST
കാസർകോട്: (www.kasargodvartha.com 28.08.2021) പെരിയ കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജയിലിൽ വിഐപി പരിഗണനയെന്ന് ആക്ഷേപം. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് വർഷത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സി പി എം പ്രവർത്തകർക്കാണ് ഭരണത്തിൻ്റെ തണലിൽ വിഐപി പരിഗണന നൽകി വരുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
കേസിലെ പ്രതികളായ പ്രദീപ് കുട്ടൻ, ഗിജിൻ സജി എന്നിവർ നിരന്തരമായി ഫോണുകളിൽ സംസാരിക്കുന്നതിൻ്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രദീപ് കുട്ടൻ 8197098354 എന്ന നമ്പറിൽ നിന്നും ഗിജിൻ, സജി എന്നിവർ 7559932773 നമ്പറിൽ നിന്നും നിരന്തരമായി കുടുംബങ്ങളെയും, സി പി എമിൻ്റെ മുതിർന്ന നേതാക്കളെയും പെരിയ കല്യോട്ടെ പാർടി പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും പയ്യന്നൂരിലെ കേസ് നടത്തുന്ന അഭിഭാഷകനെയും വിളിച്ചു സംസാരിക്കുന്നതിൻ്റെ തെളിവുകൾ പാർടി കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് ചോർന്നിരിക്കുന്നതെന്നാണ് റിപോർട്.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഒരേ നമ്പറിൽ നിന്ന് തന്നെയാണ് വീഡിയോ കോളും, മറ്റു ഫോൺ കോളുകളും ജയിലിൽ നിന്നും വരുന്നതെന്ന് പറയുന്നു. ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ പ്രതികൾക്ക് പാർടിയുടെ ഒത്താശയുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നന്നും അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതികൾക്ക് നിരന്തരം ഫോൺ വിളിക്കാൻ സൗകര്യം ലഭിക്കുന്നത് ഭരണത്തിൻ്റെ സ്വാധീനം മൂലമാണെന്നും ആരോപണവും ഉയരുന്നു.
കേസിൽ ഒന്നാം പ്രതി പീതാംബരൻ, സജി, സുരേഷ്, അനിൽ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, അപ്പു എന്ന രതീഷ്, പ്രദീപ് കുട്ടൻ, മുരളി എന്നിവരാണ് ജയിലിലുള്ളത്. മണി ആലക്കോട്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, സി പി എം പെരിയ ലോകൽ സെക്രടറി ബാലകൃഷ്ണൻ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.
< !- START disable copy paste --> കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഒരേ നമ്പറിൽ നിന്ന് തന്നെയാണ് വീഡിയോ കോളും, മറ്റു ഫോൺ കോളുകളും ജയിലിൽ നിന്നും വരുന്നതെന്ന് പറയുന്നു. ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ പ്രതികൾക്ക് പാർടിയുടെ ഒത്താശയുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നന്നും അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതികൾക്ക് നിരന്തരം ഫോൺ വിളിക്കാൻ സൗകര്യം ലഭിക്കുന്നത് ഭരണത്തിൻ്റെ സ്വാധീനം മൂലമാണെന്നും ആരോപണവും ഉയരുന്നു.
കേസിൽ ഒന്നാം പ്രതി പീതാംബരൻ, സജി, സുരേഷ്, അനിൽ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, അപ്പു എന്ന രതീഷ്, പ്രദീപ് കുട്ടൻ, മുരളി എന്നിവരാണ് ജയിലിലുള്ളത്. മണി ആലക്കോട്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, സി പി എം പെരിയ ലോകൽ സെക്രടറി ബാലകൃഷ്ണൻ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് യൂത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ ബൈകിൽ സഞ്ചരിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. കേസ് ആദ്യം ലോകൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളുടെ ഹർജിയിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർകാർ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും കോടതിയുടെ ഉത്തരവ് പ്രകാരം ഇപ്പോൾ സി ബി ഐയാണ് അന്വേഷിക്കുന്നത്.
പ്രതികൾ അറസ്റ്റിലായ ശേഷം ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികൾ അറസ്റ്റിലായ ശേഷം ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
സാംസംഗ് കമ്പനിയുടെ ക്ലാസിക് മൊബൈൽ ഫോൺ - ഇ 1200 ഫുഷ് സാധാരണ ഫോണിലെ 8197098354 എന്ന നമ്പറിൽ നിന്ന് നിരന്തരമായി നിത്യേന നിരവധി ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുന്നെന്നാണ് പറയുന്നത്. അത്യാധുനിക സംവിധാനമുള്ള ഫോണിലെ 7559932773 എന്ന നമ്പറിൽ നിന്ന് വീഡിയോ കോൾ വിളിച്ചപ്പോൾ ചിലർ പകർത്തിയെന്ന് കരുതുന്ന ചിത്രം സഹിതമാണ് തെളിവുകൾ പ്രചരിക്കുന്നത്.
കേരളത്തിലെ ജയിലുകളിൽ ഫോൺ ഉപയോഗമില്ലെന്ന് കഴിഞ്ഞ മാസം വിരമിച്ച ജയിൽ ഡിജിപി ഋഷിരാജ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നുവെങ്കിലും അതെല്ലാം പ്രഹസനം മാത്രമാണെന്നതിൻ്റെ തെളിവുകളാണ് ഇതെന്ന് വിമർശനം ഉയരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തെ രണ്ട് ടവർ ലൊകേഷനിൽ നിന്നാണ് കോളുകൾ വരുന്നതെന്നാണ് സൂചന.
Keywords; Kasaragod, News, Periya, Case, Police, Kannur, Mobile Phone, Youth-congress, Jail, CPM, Payyannur, Report, Top-Headlines, Complaint that accused persons in Periya case are being treated as VIPs in Kannur Central Jail.