മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം; കാസര്‍കോട്ട് പ്രമുഖരുമായി സംവാദം നടന്നു
Dec 26, 2020, 18:12 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 26.12.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം തുടരുന്നു. പ്രമുഖരുമായുള്ള സംവാദം നടന്നു. 150 ഓളം പേരാണ് ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയത്. ഓരോരുത്തര്‍ക്കും മൂന്ന് മിനുട് വീതമാണ് സംസാരിക്കാന്‍ അനുവദിച്ചത്. വിശദമായ എഴുതി തയ്യാറാക്കിയ റിപോര്‍ട് സ്വീകരിച്ചു.
കണ്ണൂരിലെ പരിപാടിക്ക് ശേഷം ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് മുഖ്യമന്ത്രി യോഗം നടന്ന പടന്നക്കാട് ബേക്കല്‍ ക്ലബില്‍ എത്തിയത്. കൃഷി ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, മതപുരോഹിതര്‍, എഴുത്തുകാര്‍, ടൂറിസം രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും
മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുത്തു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രസന്റേഷന് ശേഷമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
കാസര്‍കോട് വികസന പാകേജ് നിലവിലുണ്ടെങ്കിലും അതിലുപരിയുള്ള പല നിര്ശങ്ങളും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരള പര്യടനത്തിലൂടെ സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും കേരള യാത്രയ്ക്ക് പിന്നിലുണ്ട്. സമാനതകളില്ലാത്ത വികസനമാണ് ഇടത്പക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും വികസനം ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു. സി പി എം നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

Keywords: Kasaragod, News, Kerala, Government, Top-Headlines, Pinarayi-Vijayan, CPM, Report, Kannur, Bekal, Club, Agriculture, Writer, Tourism, Media worker, Chief Minister Pinarayi Vijayan's Kerala visit; There was a discussion with Kasargod dignitaries