ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തു; കാസര്‍കോട് സ്വദേശിയുള്‍പെടെ സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാരായ 2 പേര് അറസ്റ്റില്‍, ഉടമയ്ക്കു വേണ്ടി പോലീസ് അന്വേഷണം
May 2, 2018, 11:23 IST
തളിപ്പറമ്പ്: (www.kasargodvartha.com 02.05.2018) ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാരായ രണ്ട് പേര് അറസ്റ്റിലായി. ഉടമ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സിഗ്സ്ടെക് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പാലക്കാട് സ്വദേശിയും പുഴക്കുളങ്ങര ഗൗരീശങ്കരത്തില്‍ താമസക്കാരനുമായ എസ്.സുരേഷ് ബാബു(47), കാസര്‍കോട് കളനാട് വിഷ്ണുലീലയിലെ കുഞ്ഞിച്ചന്തു മേലത്ത് (42) എന്നിവരെയാണ് ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, എം.വി. രമേശന് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
15 വര്‍ഷമായി ചിറവക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഉടമ കോട്ടയം സ്വദേശിയായ കെ.എന്‍. രാജീവാണെന്നാണ് വിവരം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആയിക്കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് പണം ഇരട്ടിക്കും, ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 10,000 രൂപ പലിശ എന്നീ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ് നിരവധി പേര് നിക്ഷേപം നടത്തിയത്. കോടികള്‍ തന്നെ നിക്ഷേപിച്ചവരുണ്ടെന്ന് പോലീസ് പറഞ്ഞു. കാലാവധി എത്തിയെങ്കിലും നിക്ഷേപം തിരിച്ചുനല്‍കാതെ ഉടമയും നടത്തിപ്പുകാരും ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് 200 പേര് ഒപ്പിട്ട് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ഇതില്‍ 19 ലക്ഷം രൂപ തിരിച്ചുകിട്ടാനുള്ള പ്രവാസിയും പന്ന്യന്നൂരില്‍ താമസക്കാരനുമായ വിജയപുരത്തെ എം.എന്‍. വിജയകുമാര്‍, 18 ലക്ഷം രൂപ ലഭിക്കാനുള്ള ചിറക്കല്‍ ഓണപ്പറമ്പിലെ സുരഭിനിലയത്തില്‍ രേഷ്മാ സതീശന് എന്നിവരുടെ പരാതികളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലും ആലക്കോടുമാണ് ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുള്ളത്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ഈ സ്ഥാപനത്തിന്റെ കോട്ടയം ഹെഡ്ഓഫീസിലെ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് തളിപ്പറമ്പില്‍ വന്ന് ഇപ്പോള്‍ അറസ്റ്റിലായ സുരേഷ് ബാബുവിന്റെ വീട്ടിന് മുന്നില്‍ ധര്‍ണ നടത്തിയത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Kerala, News, Arrest, Cheating, Police, Complaint, Cheating in Financial institution; 2 arrested.
< !- START disable copy paste -->