Recovered | മാലപൊട്ടിക്കൽ കേസ്, അറസ്റ്റിലായ പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ആഭരണങ്ങൾ കണ്ടെടുത്തു
Feb 12, 2024, 12:52 IST
തളിപ്പറമ്പ്: (KasargodVartha) വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ആഭരണങ്ങൾ കണ്ടെടുത്തു. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി പി ലിജീഷുമൊത്ത് (32) നടത്തിയ തെളിവെടുപ്പിലാണ് പറശ്ശിനിക്കടവിലെ വയോധികയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവൻ സ്വർണ മാലയും കഴിഞ്ഞ വർഷം ഒക്ടോബർ 20ന് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ കഴുത്തിൽ നിന്നും പൊട്ടിച്ച മൂന്ന് പവൻ സ്വർണ മാലയും പയ്യന്നൂരിലെ ജ്വലറികളിൽ നിന്നും കണ്ടെടുത്തത്.
പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 250 ഓളം സി സി ടിവി കാമറകള്‍ ആണ് പൊലീസ് സംഘം പരിശോധിച്ചത്.
പൊലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞശേഷം നേരിട്ടുവീട്ടില്‍ പോകാതെ വിവിധ സ്ഥലങ്ങളില്‍ സഞ്ചാരിച്ചാണ് പ്രതി തിരിച്ചു പോയത്. തുടര്‍ന്ന് സംഭവസമയത്ത് പ്രതി ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് വലയിലായത്. കോടതിയിൽ ഹാജരാക്കിയ ലിജീഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയായ ലിജീഷിനെ ശനിയാഴ്ചയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 250 ഓളം സി സി ടിവി കാമറകള്‍ ആണ് പൊലീസ് സംഘം പരിശോധിച്ചത്.
പൊലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞശേഷം നേരിട്ടുവീട്ടില്‍ പോകാതെ വിവിധ സ്ഥലങ്ങളില്‍ സഞ്ചാരിച്ചാണ് പ്രതി തിരിച്ചു പോയത്. തുടര്‍ന്ന് സംഭവസമയത്ത് പ്രതി ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് വലയിലായത്. കോടതിയിൽ ഹാജരാക്കിയ ലിജീഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
Keywords: News, Malayalam News, Kannur, Kerala, Arrested, Robbery, Police, CCTV, Gold, Chain Snatching: Gold ornaments recovered during evidence conducted with arrested accused
< !- START disable copy paste -->