city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള ടൂറിസത്തിന് മികവാണ് പ്രധാനമെന്ന് സംവാദം

കണ്ണൂര്‍: (www.kasargodvartha.com 08.12.2018) കേരളത്തിന്റെ പ്രത്യേകിച്ച് ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസന കുതിച്ചുചാട്ടത്തിന് മികവുറ്റ പ്രകൃതി സൗഹൃദ സംരംഭങ്ങളാണു വളര്‍ന്നുവരേണ്ടതെന്ന് സംവാദം. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ബിആര്‍ഡിസി) നേതൃത്വത്തില്‍ രാജ്യത്തെ പ്രമുഖ ടൂര്‍ ഓപ്പറ്റര്‍മാരെ സംഘടിപ്പിച്ചു മൂന്നു ദിവസമായി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി നടന്നുവരുന്ന സ്‌മോള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രിയല്‍ ലിവറേജിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം (സ്‌മൈല്‍) അംബാസഡേഴ്‌സ് ടൂറിന്റെ സമാപന ദിനത്തില്‍ കണ്ണൂര്‍ ആസ്ഥാനമായ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധികൃതരുമായാണ് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടുള്ള ഗൗരവമേറിയ ആശയവിനിമയം നടന്നത്.

ഒരു പ്രളയകാലം കടുപോകുമ്പോള്‍ പ്രകൃതിക്ക് ഇണങ്ങുന്ന പ്രവര്‍ത്തനങ്ങളാണ് വിനോദസഞ്ചാര മേഖലയ്ക്ക് ഇനി അഭികാമ്യമെന്നും ഭാവിയില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ടൂറിസം സംരംഭകര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അഭിപ്രായമുയര്‍ന്നു. പ്രകൃതി ചൂഷണമില്ലാതെ നാടിന്റെ തനതു സംസ്‌ക്കാരങ്ങള്‍ പ്രയോജനപ്പെടുത്തുതായിരിക്കണം വിനോദസഞ്ചാര മേഖലയുടെ ഊന്നല്‍.

ആയുര്‍വേദം, നാച്വറോപ്പതി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടൂറിസം പദ്ധതികള്‍ പരിപോഷിപ്പിക്കണമെന്നും മേഖലയില്‍ ആരോഗ്യകരമായ മത്സരമാണ് ഉണ്ടാകേണ്ടതെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രയോജനം മേഖലയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം വന്നതോടെ തിരുവനന്തപുരം കാസര്‍കോട് ടൂറിസം സര്‍ക്ക്യൂട്ട് വികസിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വിവിധോദ്ദേശ്യ വിനോദസഞ്ചാരത്തിന്റെ പ്രസക്തി ഏറിവരുന്ന കാലമാണിത്. പ്രമുഖ ടൂര്‍ കമ്പനികളുടെ തലപ്പത്തുള്ളവര്‍ക്ക് ഉത്തരമലബാറിന്റെ സവിശേഷത പരിചയപ്പെടുത്തുകയാണ് ബിആര്‍ഡിസി ലക്ഷ്യമിടുതെന്നു മാനേജിംഗ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി സ്‌മൈല്‍ സംരംഭകരെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെടുത്തി വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി ഉത്തരമലബാറിന്റെ തനതു ജീവിതശൈലികളും നാടന്‍ കലകളും ഭക്ഷണരീതികളും പ്രകൃതി കനിഞ്ഞുനല്‍കിയ ജലസ്രോതസുകളും പരിചയപ്പെട്ടു. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നട സംവാദത്തിനു ശേഷം ടൂര്‍ ഓപ്പറേറ്റര്‍മാരടങ്ങുന്ന സംഘം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലും സന്ദര്‍ശിച്ചു ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കുതിന് സാധ്യതകള്‍ തേടി വിമാനത്താവള അധികൃതരുമായി ചര്‍ച്ചയും നടത്തി. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകത്തിലെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രക്തചാമുണ്ഡേശ്വരി തെയ്യം ദര്‍ശിച്ച് അനുഗ്രഹവും തേടി.

കേരള ടൂറിസത്തിന് മികവാണ് പ്രധാനമെന്ന് സംവാദം

കേരള ടൂറിസത്തിന് മികവാണ് പ്രധാനമെന്ന് സംവാദം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, Tourism, BRDC Smile program conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia