അബൂദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് പുറമെ ഷാര്‍ജയിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബുക്കിംഗ് ആരംഭിച്ചു
Nov 15, 2018, 12:00 IST
കണ്ണൂര്‍: (www.kasargodvartha.com 15.11.2018) അബൂദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് പുറമെ ഷാര്‍ജയിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ദുബൈ സര്‍വ്വീസിനായി വിമാനം സജ്ജമാക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യയെന്നാണ് റിപോര്‍ട്ടുകള്‍. അബുദാബി, റിയാദ്, ദോഹ, എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് ചൊവ്വാഴ്ച തുടങ്ങിയിരുന്നു.
മസ്കത്തിലേക്കുള്ള സര്‍വീസിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ജനുവരിയോടെ മാത്രമേ ഇത് തുടങ്ങാന്‍ സാധ്യതയുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നു. രാവിലെ 9.30ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് യുഎഇ സമയം 11.30ന് ഷാര്‍ജയില്‍ എത്തുന്ന തരത്തിലും തിരികെ യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് വൈകിട്ട് 5.40 ന് കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണ് സമയക്രമം. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ഷാര്‍ജയിലേക്കുള്ള സര്‍വീസ്.
കണ്ണൂരില്‍ നിന്ന് 8000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്കും റിയാദിലേക്കുമാണ് വിമാനങ്ങള്‍ പറക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Gulf, Trending, Airport, Booking to Sharjah started from Kannur Airport
< !- START disable copy paste -->