നിര്‍ത്തിയിട്ട കാറിനടിയില്‍ 'ഉഗ്രശേഷിയുള്ള ബോംബ്' കണ്ടെത്തി, പരിശോധിച്ചപ്പോള്‍ കണ്ടത് വെണ്ണീര്‍
Apr 10, 2018, 16:12 IST
കണ്ണൂര്‍:(www.kasargodvartha.com 10/04/2018) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും മാരകശേഷിയുള്ള രണ്ട് 'സ്റ്റീല്‍ ബോംബുകള്‍' കണ്ടെടുത്തു. എന്നാല്‍ പരിശോധിച്ചപ്പോള്‍ വെണ്ണീറാണെന്ന് മനസിലായി. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ പിന്‍വശത്തുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടിയിലാണ് 'ബോംബ്' കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ നേതൃത്യത്തിലാണ് 'ബോംബ്' കണ്ടെത്തിയത്.
ഡിവൈഎസ്പി കെ വി വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു. പ്രദേശത്ത് നടത്തിയ റെയ്ഡിനിടെയാണ് കാറിനടിയില്‍ 'ബോംബ്' കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വെണ്ണീറാണെന്ന് മനസിലായത്. ബിജെപി അനുഭാവിയായ ഗോപാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിനടിയിലാണ് 'ബോംബ്' കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Police, Car, Bomb found in parked car