കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കള്ളവോട്ട്; സി പി എം പഞ്ചായത്ത് അംഗം ഉള്‍പെടെ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
May 2, 2019, 10:05 IST
കണ്ണൂര്‍: (www.kasargodvartha.com 02.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പെട്ട പരിയാരം പിലാത്തറ യു പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ സി പി എം പഞ്ചായത്ത് അംഗം ഉള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുന്‍ പഞ്ചായത്ത് അംഗം സുമയ്യ, പത്മിനി ദേര്‍മാല്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ പീനല്‍ കോഡ് 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകളനുസരിച്ച് കേസെടുത്തിരിക്കുന്നത്.
ഇവിടെ കള്ളവോട്ട് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തിലും കള്ളവോട്ട് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സലീന പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് മൂന്നു പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. പിലാത്തറയില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീശ് ചന്ദ്രന്റെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനാണ് കള്ളവോട്ടിന് സഹായിച്ചതെന്ന് മീണ പറഞ്ഞിരുന്നു. ഇയാളെക്കുറിച്ച് അന്വേഷണം നടത്തും. ഇയാളുടെ പകരക്കാരിയായ ബൂത്ത് ഏജന്റായിരുന്നു സുമയ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, election, Trending, case, Bogus voting; Case against 3
< !- START disable copy paste -->