70-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച ലീഗ് പ്രവര്‍ത്തകന്‍ സി പി എം അനുഭാവിയാണെന്ന് വെളിപ്പെടുത്തല്‍; സി പി എം പ്രതിരോധത്തില്‍, ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് ബൂത്തിലെത്തിയതെന്ന് യുവാവ്
May 1, 2019, 19:39 IST
കണ്ണൂര്‍: (www.kasargodvartha.com 01.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍പെട്ട 70-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച ലീഗ് പ്രവര്‍ത്തകന്‍ സി പി എം അനുഭാവിയാണെന്ന് വെളിപ്പെടുത്തല്‍. ഇതോടെ സി പി എം പ്രതിരോധത്തിലായി. ആരോപണ വിധേയനായ മുഹമ്മദ് ഫായിസാണ് ഒരു ചാനലിനോട് താന്‍ സി പി എം അനുഭാവിയാണെന്ന് വെളിപ്പെടുത്തിയത്. ലീഗുമായി നാലു വര്‍ഷത്തോളമായി ഒരു ബന്ധവുമില്ല.
നേരത്തെ യൂത്ത് ലീഗില്‍ ഉണ്ടായിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ലീഗില്‍ നിന്നും അകലുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന് കാണിച്ച് സി പി എം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് താന്‍ സി പി എം അനുഭാവിയാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. അതിനിടെ കുടുംബത്തിലെ ഒരാള്‍ക്കു വേണ്ടി ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ക്യൂവില്‍ നിന്നതെന്നും പക്ഷെ പിന്നീട് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും ഫായിസ് വെളിപ്പെടുത്തി.
കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇതിനിടയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്ന് കലക്ടര്‍ പറയുന്നു. ഇയാളുടെ മൊഴി വ്യാഴാഴ്ച കലക്ടര്‍ നേരിട്ട് രേഖപ്പെടുത്തും. ഇതിനായി ഹാജരാകാന്‍ യുവാവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കലക്ടര്‍ ഈ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറുടെയും പോളിംഗ് ഓഫീസറുടെയും സെക്ടറല്‍ ഓഫീസറുടെയും മൊഴിയെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kannur, Trending, election, CPM, Muslim-league, Bogus voting allegation; Youth's statement
< !- START disable copy paste -->