കാനഡയില്‍ ബോട് അപകടം; മലയാളി യുവാവ് മരിച്ചു
Aug 2, 2021, 13:01 IST
കണ്ണൂര്‍: (www.kasargodvartha.com 02.08.2021) കാനഡയിലെ ബോട് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഡിജിത് ജോസ് (24) ആണ് മരിച്ചത്. ശനിയാഴ്ച കാനഡയിലെ ബ്രാസ് ഡി ഓര്‍ തടാകത്തിലായിരുന്നു അപകടം. ഡിജിത്തും മലയാളിയായ സുഹൃത്ത് ബിജോയും ഒരുമിച്ച് സ്പീഡ് ബോടില്‍ യാത്ര ചെയ്യവെയാണ് ബോട് മറിഞ്ഞത്.
ബിജോ നീന്തിരക്ഷപ്പെട്ടു. ഡിജിത് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ദീര്‍ഘ നേരത്തെ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചുങ്കക്കുന്നിലെ ചിറക്കുഴിയില്‍ ജോസ്-ഡെയ്‌സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഡിജിന്‍, ഡിജിഷ.
Keywords: Kannur, News, Kerala, Top-Headlines, Boat accident, Death, Obituary, Boat accident in Canada; Malayali youth died