city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Acquitted | സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ തലശേരി കോടതി കുറ്റവിമുക്തരാക്കി

തലശേരി: (KasargodVartha) പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരയാക്കൂലില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ചന്ദ്രന്‍ വധത്തിലെ പ്രതികളെ തലശേരി അഡീഷണല്‍ സെഷന്‍സ് (4) കോടതി വെറുതെ വിട്ടു. ജഡ്ജ് ജെ വിമലാണ് വിധി പ്രസ്താവിച്ചത്.
     
Court Acquitted | സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ തലശേരി കോടതി കുറ്റവിമുക്തരാക്കി

പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. 2011നാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ ചന്ദ്രന്‍ കൊല ചെയ്യപ്പെട്ടത്. പ്രതികളായ സന്തോഷ്, അജയന്‍ എന്ന കുട്ടന്‍, കെപി ശ്രീജേഷ്, സജീവന്‍, മദനന്‍, ഷാജി, വിജേഷ്, ദിലീപ് കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ പിഎസ് ഈശ്വരന്‍, ജോസഫ് തോമസ്, ടി പ്രേമരാജന്‍, ടി സുനില്‍ കുമാര്‍ എന്നിവര്‍ ഹാജരായി.

Keywords: BJP workers acquitted in the case of CPM worker Champat Chandran's Murder Case, Kannur, News, Politics, BJP Workers, Court Acquitted, Murder Case, CPM, Accused, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia