city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോട് നടന്ന സംഭവം ഓർമപ്പെടുത്തുന്നത് അവശതയുള്ളവരെ കൊന്നുകളയുന്ന തമിഴ്നാടിലെ പ്രാകൃതമായ തലൈക്കുത്ത്‌ ആചാരം!

ചെറുവത്തൂർ: (www.kasargodvartha.com 24.07.2021) പിലിക്കോട് മടിവയലിൽ നടന്ന സംഭവം ഓർമപ്പെടുത്തുന്നത് അവശതയുള്ളവരെ കൊന്നുകളയുന്ന തമിഴ് നാട്ടിലെ പ്രാകൃതമായ തലൈക്കുത്ത്‌ ആചാരം. തമിഴ്നാടിന്റ ചില ഗ്രാമങ്ങളിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രാകൃത ആചാരമായ ദയാവധം നടന്നു വരുന്നത്. രോഗശയ്യയിൽ കിടക്കുന്ന ഉറ്റവരെ കൊല്ലുന്നതാണിത്

 
പിലിക്കോട് നടന്ന സംഭവം ഓർമപ്പെടുത്തുന്നത് അവശതയുള്ളവരെ കൊന്നുകളയുന്ന തമിഴ്നാടിലെ പ്രാകൃതമായ തലൈക്കുത്ത്‌ ആചാരം!



പിലിക്കോട് ശരീരം തളർന്ന് കിടപ്പിലായ മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെ (66) ആണ്, ഭാര്യയും ബന്ധുക്കളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ഇവർ റിമാൻഡിലാണ്. ഭാര്യ ജാനകി (50), സഹോദരിയുടെ മകൻ അന്നൂർ സ്വദേശി രാജേഷ് (34), പയ്യന്നൂർ കണ്ടങ്കാളിയിലെ അനിൽ (39) എന്നിവരെയാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി (ഒന്ന് ) റിമാൻഡ് ചെയ്തത്. പ്രതികളെ കോവിഡ്‌ പരിശോധന ഫലം വരുന്നതോടെ കാഞ്ഞങ്ങാട് സബ്‌ ജയിലിലേക്ക് മാറ്റും.

പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ പോസ്റ്റ് മോർടെത്തിന് ശേഷം കുഞ്ഞമ്പുവിന്റെ മൃതദേഹം പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു. ചന്തേര പൊലീസ് ഇൻസ്പെക്ടർ പി നാരായണൻ, എസ് ഐ എം വി ശ്രീദാസ്‌ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ, കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പും പൂത്തിയാക്കിയിരുന്നു. പ്രതികളായ രാജേഷും അനിലും മടിവയലിലെത്തിയ ഇരുചക്രവാഹനവും പ്രതികളും കുഞ്ഞമ്പുവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

മൂന്നാം പ്രതി അനിൽ ധരിച്ചിരുന്ന ചോര പുരണ്ട വസ്ത്രം മടിവയലിലെ ബന്ധു വീടിൻ്റെ കട്ടിലിനടയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും വീട്‌ പരിശോധിച്ച് തെളിവ് ശേഖരിച്ചിരുന്നു.

ജാനകി ആവശ്യപ്പെട്ട പ്രകാരമാണ്‌ വീട്ടിൽ തങ്ങിയതെന്നും കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാജേഷ് കഴുത്ത് ഞരിക്കുന്നതിനിടയിൽ കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ടാണ് കുഞ്ഞമ്പുവിൻ്റെ താടി ഭാഗത്ത് മുറിവേറ്റതെന്നും പൊലീസ് വ്യക്തമാക്കി.

കാഞ്ഞങ്ങാട് ഡി വൈ എസ് പി, ഡോ. വി ബാലകൃഷ്ണൻ ചന്തേര പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. കൊല നടന്ന് 24 മണിക്കൂറിനകമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ പരിസരവാസികളുടെ സഹായത്തോടെ മൃതദേഹം ഫ്രീസറിൽ വെക്കുന്നതിന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതാണ്‌ കൊലപാതകം പുറത്തുകൊണ്ടുവരാനായത്. കിടപ്പിലായ കുഞ്ഞമ്പുവിനെ പരിചരിക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഭാര്യ ജാനകിയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു.


Keywords: Kasaragod, Cheruvathur, Pilicode, Kerala, News, Murder, Murder-case, Top-Headlines, Remand, Police, Hosdurg, College, Kannur, Medical College, Bike, Accused, Investigation, Kanhangad, Behind of Pilicode murder.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia