മദ്യപിച്ചു വാഹനമോടിച്ച സംഘത്തെ മോഷണം ആരോപിച്ചു മര്‍ദ്ദിച്ചു
Dec 20, 2011, 13:29 IST
പാനൂര്‍: മദ്യപിച്ചു വാഹനമോടിച്ച സംഘത്തെ സ്വര്‍ണമാല മോഷ്ടിച്ചുവെന്നരോപിച്ച് സദാചാര പോലീസ് മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാത്രി10.30ഓടെ പാനൂര്‍ വില്ലേജ് ഓഫീസ് പരിസരത്തായിരുന്നു സംഭവം. പെരിങ്ങടി ദാറുല്‍ അമാനിലെ ജന്നതുന്നിസയുടെ ഉടമസ്ഥയിലുള്ള KL 58 F 8477 നമ്പര്‍ നാനോ കാര്‍ ഓടിച്ച കതിരൂര്‍ ഡയമോണ്ട് മുക്കലെ ഡ്രൈവര്‍ ശഫീക്ക്(32)നെയും കാറിലുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയുമാണ് മര്‍ദ്ദിച്ചത്. ജന്നതുന്നിസയുടെ വീട്ടില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷഫീക്ക്.
തിങ്കളാഴ്ച രാത്രി ജന്നതുന്നിസയുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നതിനായി കാര്‍ കൊണ്ടുപോകുകയായിരുന്നു. അതിനിടെയാണ് സുഹൃത്തുക്കളോടോപ്പം മദ്യപിച്ചത്. പാനൂര്‍ വില്ലേജ് ഓഫീസ് പരിസരത്തെത്തിയപ്പോള്‍ ഒരു സംഘം സദാചാര പോലീസ് കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണമാല മോഷ്ടിച്ചുവെന്നരോപിച്ച് മര്‍ദിക്കുയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാനോ കാറും സദാചാര പോലീസ് തകര്‍ത്തിട്ടുണ്ട് . ഈ കാര്‍ വില്ലേജ് ഓഫീസ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് . അന്വേഷണത്തില്‍ ഈ സംഘം മാല മോഷ്ടിച്ചിട്ടില്ലെന്നു വ്യക്തമായതായി പാനൂര്‍ പോലീസ് പറഞ്ഞു . മദ്യപിച്ചു വാഹനമോടിച്ചതിനു ശഫീകിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ശഫീകിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചതിനു ഇതേവരെയും പാനൂര്‍ പോലീസ് കേസെടുത്തിട്ടില്ല.

Keywords: Attack, Panur, Kannur, Drunk Driver