ബീച്ചിലെത്തിയ പെണ്‍കുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ചു; 2 പേര് അറസ്റ്റില്‍
Apr 29, 2019, 10:43 IST
കണ്ണൂര്‍: (www.kasargodvartha.com 29.04.2019) ബീച്ചിലെത്തിയ പെണ്‍കുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കല്‍ സ്വദേശി എം നവാസ് (36), പാപ്പിനിശേരി സ്വദേശി കെ മുഹമ്മദ് അലി (36) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
പള്ളിക്കുന്ന് സ്വദേശിനിയായ യുവതിയാണ് സംഘത്തിന്റെ അക്രമത്തിനിരയായത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. ഇതിനിടെ ബൈക്കിലെത്തിയ നവാസും അലിയും സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് യുവതി രംഗത്തെത്തി. ഇതോടെ സംഘം യുവതിക്കു നേരെ തിരിയുകയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. തള്ളലില്‍ പാറക്കൂട്ടത്തിലേക്ക് വീണ് യുവതിയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അക്രമി സംഘം സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. കൈക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂര്‍ ഡി വൈ എസ് പി കെ വി വേണുഗോപാലന്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ബീച്ച് ഡ്രാഗണ്‍ എന്ന പേരില്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ലോഡ്ജില്‍ നിന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നവരാണെന്നും അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, news, Top-Headlines, Crime, Attack against Woman; 2 arrested
< !- START disable copy paste -->