ഭാര്യയെ ആക്രമിച്ച കേസ്; ഭര്‍ത്താവിന് തടവും പിഴയും
Apr 11, 2019, 14:02 IST
തലശ്ശേരി:(www.kasargodvartha.com 11/04/2019) ഭാര്യയെയും മകനെയും ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഭര്‍ത്താവായ പ്രതിക്ക് ആറുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതാഴം വയലപ്രയിലെ കോടിവീട്ടില്‍ പി.വി.ബാലകൃഷ്ണനെയാണ് (49) തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍.വിനോദ് ശിക്ഷിച്ചത്.
2017 മാര്‍ച്ച് 17-ന് രാത്രി എട്ടരയ്ക്കാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിനിടയാക്കിയത്. ഭാര്യയെയും മകനെയും ജ്യേഷ്ഠന്റെ ഭാര്യയെയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. പരിയാരം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ജയലക്ഷ്മിയെ ആക്രമിച്ചതിന് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കുന്നില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗീതയെ ആക്രമിച്ചതിന് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗീതയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്നുമാസം തടവിനും ശിക്ഷിച്ചു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ.രാമചന്ദ്രന്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Attack, Court, Police, Imprisonment, Thalassery, Family issue, attack against wife; imprisonment for husband