വടകരയില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ സി പി എം നേതാവ് സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അക്രമം നേതൃത്വത്തിന്റെ അറിവോടെയെന്ന് സ്ഥിരീകരിക്കാനായില്ല
May 26, 2019, 09:12 IST
കണ്ണൂര്‍: (www.kasargodvartha.com 26.05.2019) വടകരയില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ സി പി എം നേതാവ് സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. പൊന്ന്യം കുണ്ടുചിറയിലെ കെ അശ്വന്ത് (20), കൊളശ്ശേരി കളരിമുക്കിലെ വി കെ സോജിത്ത് (25) എന്നിവരെയാണ് സി ഐ വി കെ വിശ്വംഭരന്‍, എസ് ഐ എ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ 18 ന് രാത്രിയാണ് നസീറിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അശ്വന്തെന്ന് പോലീസ് പറഞ്ഞു. നസീറിനെ ഇടിച്ചു വീഴ്ത്തിയ ബൈക്ക് ഓടിച്ചിരുന്നത് അശ്വന്ത് ആണ്. മറ്റൊരു കുറ്റകൃത്യത്തിന് പോലീസ് പിടിയിലായപ്പോള്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചയാള്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഈ കുറ്റകൃത്യത്തിലും പങ്കെടുത്തതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. നസീര്‍ ഓടിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയും മറിഞ്ഞുവീണ നസീറിന്റെ മേല്‍ അഞ്ചു തവണ ബൈക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നസീറിന് ഒപ്പമുണ്ടായിരുന്ന മുന്‍ എസ് എഫ് ഐ നേതാവ് സി എച്ച് നൗരിഫിന്റെ മേല്‍ ബൈക്ക് കയറ്റാനും ശ്രമിച്ചുവെന്നും പോലീസ് കണ്ടെത്തി. കതിരൂരില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതി കൂടിയാണ് അശ്വന്തെന്നും പോലീസ് പറഞ്ഞു.
നസീറിന്റെ നീക്കങ്ങളെ കുറിച്ച് അക്രമികള്‍ക്ക് വിവരം നല്‍കിയതിനാണ് സോജിത്തിനെ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്. വടക്കുമ്പാട് പാറക്കെട്ടില്‍ സി പി എം പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി 22 വയസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് സോജിത്ത്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരും അക്രമികളെ സഹായിച്ച അഞ്ചു പേരും ഇനി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തിനു സമീപത്തെ കെട്ടിടത്തിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ അക്രമികളെ തിരിച്ചറിയാന്‍ സഹായകമായി.
സി പി എം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നാണ് വെട്ടേറ്റ നസീറിന്റെ മൊഴിയെങ്കിലും അതു സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളോ മൊഴികളോ ഇപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, news, Top-Headlines, Crime, Trending, arrest, Police, Attack against COT Naseer; 2 cpm activists arrested
< !- START disable copy paste -->