ദേശീയപാതയോരത്തെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം; മോണിറ്റര്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് കരുതിയാകാം അക്രമമെന്ന് പോലീസ്
Aug 26, 2019, 10:33 IST
കണ്ണൂര്‍: (www.kasargodvartha.com 26.08.2019) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയോരത്തെ എ.ടി.എം അടിച്ചു തകര്‍ത്തു കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറാണ് തകര്‍ക്കപ്പെട്ടത്. മോണിറ്റര്‍ സ്‌ക്രീന്‍, ഡയല്‍പാഡ് എന്നിവയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പണം എടുക്കാനെത്തിയവര്‍ കൗണ്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെതുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. മോണിറ്റര്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് കരുതിയായിരിക്കാം ഇത് തകര്‍ത്തതെന്നാണ് പോലിസിന്റെ നിഗമനം.
പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിയാരം സിഐ കെവി ബാബുവിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. എറണാകുളത്തുനിന്നും ടെക്നീഷ്യന്‍മാര്‍ എത്തിയാല്‍ മാത്രമേ സിസി ടിവി കാമറയില്‍ കൗണ്ടര്‍ തകര്‍ത്തയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്ന് അറിയാനാവൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kannur, National highway, ATM, Attack, Top-Headlines, Theft, Bank, Police, ATM counter destroyed by unknown in pilathara