കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതിക്ക് കണ്ണൂര്‍ ജയിലില്‍ മര്‍ദനമെന്ന് പരാതി; മരണമൊഴിയെടുക്കണമെന്ന് ആവശ്യം
May 30, 2019, 09:12 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2019) കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതിക്ക് കണ്ണൂര്‍ ജയിലില്‍ മര്‍ദനമെന്ന് പരാതി. തന്റെ മരണമൊഴിയെടുക്കണമെന്ന് കേസിലെ ആറാം പ്രതി എറണാകുളം പള്ളുരുത്തി സ്വദേശി ഫെനിക്സ് നെറ്റോ എന്ന ജോമോന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തനിക്ക് സഹതടവുകാരുടെ നിരന്തര മര്‍ദനം ഏല്‍ക്കേണ്ടിവരുന്നതായും ഇക്കാരണത്താല്‍ ജീവന് ഭീഷണിയുണ്ടെന്നുമാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജോമോന്‍ ഉന്നയിച്ചത്.
ഇതേ തുടര്‍ന്ന് ജയില്‍ ഐ ജിക്ക് പരാതി നല്‍കാനും നടപടിയുണ്ടായില്ലെങ്കില്‍ പരാതി പരിഗണിക്കാമെന്നും കോടതി ഇയാള്‍ക്ക് വാക്കാല്‍ ഉറപ്പുനല്‍കി. 2015 സെപ്റ്റംബറിലാണ് കുഡ്ലു ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.
ഇതേ തുടര്‍ന്ന് ജയില്‍ ഐ ജിക്ക് പരാതി നല്‍കാനും നടപടിയുണ്ടായില്ലെങ്കില്‍ പരാതി പരിഗണിക്കാമെന്നും കോടതി ഇയാള്‍ക്ക് വാക്കാല്‍ ഉറപ്പുനല്‍കി. 2015 സെപ്റ്റംബറിലാണ് കുഡ്ലു ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Jail, accused, Assault, court, Assault for accused in Jail
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Jail, accused, Assault, court, Assault for accused in Jail
< !- START disable copy paste -->