city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police FIR | ലോകകപ് ഫുട്ബോൾ മത്സരത്തിന് ശേഷം അർജന്റീനൻ ഫാൻസിനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി; 3 പേർക്ക് പരുക്ക്; 5 പേർ അറസ്റ്റിൽ

കണ്ണൂര്‍: (www.kasargodvartha.com) ലോകകപ് ഫുട്‌ബോള്‍ ഫൈനലിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ കണ്ണൂരില്‍ സംഘര്‍ഷം. പള്ളിയാന്‍ മൂലയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റതായി പരാതി. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
                       
Police FIR | ലോകകപ് ഫുട്ബോൾ മത്സരത്തിന് ശേഷം അർജന്റീനൻ ഫാൻസിനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി; 3 പേർക്ക് പരുക്ക്; 5 പേർ അറസ്റ്റിൽ


സി സീനീഷ് (31), വി വിജയകുമാർ (42), സി പ്രജോഷ് (36), കെ ഷൈജു (48), സി പ്രശോഭ് (34) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. വധശ്രമമുൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പരുക്കേറ്റ അനുരാഗിന്റെ നില ഗുരുതരമാണ്. മറ്റ് മൂന്നുപേരെയും രണ്ട് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ചെ 12.40 ഓടെയായിരുന്നു സംഭവം.

നേരത്തെ ലോകകപ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരുക്കേറ്റിരുന്നില്ല. ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നുവെന്നാണ് വിവരം. ഉടന്‍തന്നെ പൊലീസ് എത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഫ്രാന്‍സ് അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Keywords: Assault after France loses to Argentina in FIFA World Cup final, Kerala,Kannur,news,Top-Headlines,Police,FIFA-World-Cup-2022,complaint,Injured,Arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia