Hajj Committe | ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി ഇനി കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാൻ; 23 അംഗ കമിറ്റിയിൽ കേരളത്തിൽ നിന്ന് സി മുഹമ്മദ് ഫൈസിയും
Apr 22, 2022, 16:08 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാനായി ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത 23 അംഗ ഹജ്ജ് കമിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കേരള സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും 23 അംഗ കേന്ദ്ര ഹജ്ജ് കമിറ്റിയില്‍ അംഗമാണ്.
1967 മേയ് 8ന് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ടി പി മൊയ്തീന്റെയും എ പി സൈനബയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി അബ്ദുല്ലക്കുട്ടി ജനിച്ചു. നാറാത്ത് എല്‍ പി സ്‌കൂള്‍, കമ്പിൽ മാപ്പിള ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, കണ്ണൂര്‍ എസ് എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും മലയാളത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം ലോ അകാഡെമിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും (എല്‍എല്‍ബി) നേടി.
സിപിഎം എംപിയായിരുന്ന അബ്ദുല്ലകുട്ടിയെ മോഡിയുടെ ഗുജറാത് മോഡലിനെ അനുകൂലിച്ച് സംസാരിച്ചതോടെ പാര്‍ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചു, എംഎല്‍എയുമായി. സോളാര്‍ വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി അകന്ന അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേരുകയായിരുന്നു.

Keywords: News, National, Top-Headlines, Office- Bearers, Government, BJP, Hajj, Kannur, CPM, AP Abullakutty, Central Hajj Committe, AP Abullakutty is new Central Hajj Committe Chairman.
< !- START disable copy paste -->