ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു; രോഗി മരിച്ചു, ഡ്രൈവര്‍ ഉള്‍പെടെ 4 പേര്‍ക്ക് പരിക്ക്
Apr 7, 2020, 11:05 IST
കണ്ണൂര്‍: (www.kasargodvartha.com 07.04.2020) ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രോഗി മരിച്ചു. ഡ്രൈവര്‍ ഉള്‍പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ തലശേരി കോണാര്‍ വയല്‍ സ്റ്റേഡിയത്തിനടുത്താണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ (65) ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Keywords: Kannur, Kerala, news, Top-Headlines, Accident, Ambulance, Ambulance hit with Lorry; patient died
< !- START disable copy paste -->