Suhasini's Son | മകന്‍ നന്ദന്‍ മണിരത്‌നം ഇടതുപക്ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമെന്ന് നടി സുഹാസിനി
Jan 22, 2024, 15:06 IST
തളിപ്പറമ്പ്: (KasargodVartha) മകന്‍ നന്ദന്‍ മണിരത്‌നം ഇടതുപക്ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമെന്ന് നടി സുഹാസിനി. തളിപ്പറമ്പില്‍ ഹാപിനസ് ചലചിത്രമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് സുഹാസിനി ഇക്കാര്യം പറഞ്ഞത്. മകന്‍ നന്ദന്‍ 12-ാം വയസില്‍ കാറല്‍ മാക്‌സിന്റെ മൂലധനം വായിച്ചുതീര്‍ക്കുകയും ചെറുപ്പം മുതല്‍ ഇടതുപക്ഷ ചിന്താഗതി കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനിക്കുന്നതായും സുഹാസിനി കൂട്ടിച്ചേർത്തു.
കേരള ചലചിത്ര അകാഡമിയാണ് തളിപ്പറമ്പില്‍ അന്താരാഷ്ട്ര ചലചിത്രമേള സംഘടിപ്പിച്ചത്. സുഹാസിനിയുടെ മകന്‍ നന്ദനെ ചെന്നയില്‍ നടന്ന സിപിഎം പാര്‍ടി കോണ്‍ഗ്രസില്‍ വോളണ്ടീയറായി കണ്ട കാര്യം അധ്യക്ഷ പ്രസംഗത്തില്‍ സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ എംഎല്‍എ സൂചിപ്പിച്ചതിന് പിന്നാലെയാണ് സുഹാസിനി മകന്റെ ഇടതുപക്ഷ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നതായി പറഞ്ഞത്.
സ്‌കൂള്‍ വിട്ടുവന്നാല്‍ കോമിക് ചാനലിന് പകരം പാര്‍ലമെന്റ് ടി വി ചാനലാണ് മകൻ കണ്ടിരുന്നത്. ആറാംക്ലാസില്‍ പഠിക്കുന്ന സമയത്ത് തന്നെ നന്ദന്‍ മൂലധനം വായിച്ച് പൂര്‍ത്തിയാക്കിയിരുന്നു. ചെന്നൈ പി നഗറില്‍ സിപിഎം ഓഫീസ് തനിയെ പോയി കണ്ട കാര്യവും സുഹാസിനി വെളിപ്പടുത്തി.
അവന്‍ പാര്‍ടി ഓഫീസിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഇതിന് ശേഷമാണ് മാതാപിതാക്കളെക്കുറിച്ച് ചോദിച്ചത്. അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ മണിരത്‌നത്തിന് പകരം അച്ഛന്റെ ശരിയായ പേരായ ഗോപാലകൃഷ്ണ സുബ്രഹ്മണ്യം എന്നാണ് പറഞ്ഞത്. അമ്മയുടെ പേര് ചോദിച്ചപ്പോള്‍ സുഹാസിനി എന്ന് പറഞ്ഞു.
സുഹാസിനി മണിരത്‌നത്തിന്റെ മകനാണോയെന്ന് ചോദിച്ചാണ് അവര്‍ ആശ്ചര്യപ്പെട്ടത്. ഓഫീസില്‍ വരുന്ന കാര്യം മാതാപിതാക്കള്‍ അറിയുമോ എന്ന് ചോദിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം എന്തിനറിയണം എന്നാണ് അവൻ തിരിച്ചുചോദിച്ചതെന്നും സുഹാസിനി വെളിപ്പെടുത്തി. കയ്യടിയോടെയാണ് സദസ് സുഹാസിനിയുടെ വാക്കുകള്‍ സ്വീകരിച്ചത്.
Keywords: News, Kerala, Thaliparamb, Suhasini, CPM, Malayalam News, Politics, Actress Suhasini says that proud son working with Left front. < !- START disable copy paste -->