CPM Secretary | എംവി ഗോവിന്ദന്‍ മാസ്റ്റര്‍: സിപിഎമിനെ ഇനി നയിക്കുക കായിക പ്രേമിയും സൈദ്ധാന്തികനുമായ നേതാവ്
Aug 28, 2022, 16:52 IST
കണ്ണൂര്‍: (www.kasargodvartha.com) ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുകയും കളിക്കാനിഷ്ടപ്പെടുകയും ചെയ്യുന്ന നേതാക്കളിലൊരാളാണ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.രാഷ്ട്രീയത്തില്‍ അത്രമാത്രം കൃത്യതയും ചടുലതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. കായികാധ്യാപകനായ എംവി ഗോവിന്ദന്‍ പാര്‍ടിയിലെ വോളന്റീയര്‍ പരിശീലകനും ക്യാപ്റ്റനും കൂടിയാണ്. അതുകൊണ്ടു തന്നെ കണ്ണൂരിലെ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് എംവി ഗോവിന്ദനെന്ന നേതാവ് ഗോവിന്ദന്‍ മാഷാണ്. അടുപ്പമുള്ളവര്‍ വെറും മാഷെന്ന് മാത്രമേ അദ്ദേഹത്തെ വിളിക്കാറുള്ളൂ.
കണ്ണൂരിന്റെ പ്രത്യയശാസ്ത്ര വീര്യം രക്തത്തിലലിഞ്ഞു ചേര്‍ന്ന എംവി ഗോവിന്ദന്‍ പ്രത്യയശാസ്ത്ര കാര്‍ക്കശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുമ്പോഴും മനുഷ്യ സ്നേഹത്തിലും തുറന്ന് പെരുമാറുന്നതിലും ചിരിക്കുന്നതിലും അല്‍പംപോലും വെള്ളംചേര്‍ക്കാത്ത കണ്ണൂരിലെ അപൂര്‍വം നേതാക്കളിലൊരാളാണ്. രാഷ്ട്രീയ എതിരാളികളുമായിപ്പോലും സൗഹൃദം സൂക്ഷിക്കുകയും തമ്മില്‍കാണുമ്പോള്‍ കുശലം പറയുകയും ചെയ്യുന്ന നേതാക്കളിലൊരാളായ എംവി ഗോവിന്ദന്‍ കോടിയേരിയെപ്പോലെ തന്നെ മാധ്യമപ്രവര്‍ത്തകരുമായും മികച്ച സൗഹൃദം സൂക്ഷിക്കുന്ന നേതാക്കളിലൊരാളാണ്. ഏതവസരത്തിലും എവിടെവെച്ചും വിവരങ്ങള്‍ ആരായാനും അതില്‍ കൃത്യമായ മറുപടി നല്‍കുകയും ചെയ്യുന്ന ശൈലിയാണ് അദ്ദേഹത്തിന്റെത്. മന്ത്രിയെന്ന നിലയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ക്കിടയിലും രാഷ്ട്രീയപരമായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല.
കണ്ണൂര്‍ പാര്‍ടിയിലെ എംവിആര്‍ സ്‌കൂളില്‍ നിന്നും വളര്‍ന്നുവന്ന നേതാക്കളിലൊരാള്‍ തന്നെയായിരുന്നു എംവി ഗോവിന്ദനും. പിണറായി, കോടിയേരി, ഇപി ജയരാജന്‍, പികെ ശ്രീമതി എന്നീ ശ്രേണിയിലെ കണ്ണിയായിട്ടാണ് അദ്ദേഹവും കണ്ണൂരിലെ പാര്‍ടിയിലെ നേതൃനിരയിലേക്ക് കടന്നുവന്നത്. എന്നാല്‍ ഇവരോടൊപ്പം നില്‍ക്കുമ്പോഴും പാര്‍ടി പ്രത്യയശാസ്ത്രപഠനം നടത്താനും സംവാദങ്ങള്‍ നടത്താനും അദ്ദേഹം പ്രത്യേക ശ്രദ്ധപതിപ്പിച്ചു. കായിക അധ്യാപകന്‍ കൂടിയായിരുന്ന എംവി ഗോവിന്ദന്‍ പാര്‍ടി വോളന്റീയര്‍ ജില്ലാ ക്യാപ്റ്റന്‍ കൂടിയായിരുന്നു. അണികളെ മാര്‍ക്സിസം ലെനിനിസം പഠിപ്പിക്കുകയും ചുവപ്പന്‍ സേനയുടെ ക്യാപ്റ്റനായി മാറുകയും ചെയ്ത അദ്ദേഹത്തെ ഗോവിന്ദന്‍ മാഷെന്നാണ് അണികള്‍ വിളിച്ചിരുന്നത്.
കോടിയേരിയുടെ മൃദുസമീപനത്തില്‍ നിന്നും സിപിഎമിന് ഇടതുപ്രത്യയശാസ്ത്രത്തിന്റെ മൂര്‍ച പകരാന്‍ കണ്ണൂരില്‍ നിന്നുതന്നെ മറ്റൊരു നേതാവ് വേണമെന്ന് പാര്‍ടി കേന്ദ്രനേതൃത്വം ചിന്തിക്കുമ്പോള്‍ ആദ്യപേരുകാരനായി എംവി ഗോവിന്ദന്‍ മുമ്പോട്ട് വന്നത് ഇത്തരം സവിശേഷതകള്‍ കാരണമാണ്. ഏതുകാര്യത്തിനും ഒരു കാരണമുണ്ടെന്നും ഏതുകാരണത്തിനും ഒരു കാര്യമുണ്ടെന്നും മാര്‍ക്സിയന്‍ വൈരുധ്യാത്മിക പ്രത്യയശാസ്ത്രത്തിന്റെ മൂലക്കല്ലാണിതെന്ന് ആവര്‍ത്തിച്ചുപറയാന്‍ മറക്കാത്ത എംവി ഗോവിന്ദന്‍ പാര്‍ടിയിലെ മാര്‍ക്സിയന്‍ സ്‌കൂളിന്റെ വക്താവ് കൂടിയാണ്. സിപിഎം സഞ്ചരിക്കുന്നത് വലത് വ്യതിയാനത്തിന്റെ പാതയിലാണെന്ന് വിമര്‍ശിക്കുന്നവര്‍ക്കും പാര്‍ടിക്ക് വിപ്ലവ സ്വഭാവം കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ക്കുമുള്ള മറുപടിയാണ് എംവി ഗോവിന്ദന്റെ പാര്‍ടി തലപ്പത്തേക്കുള്ള കടന്നുവരവ്.
കോടിയേരിയെ പോലെ പാര്‍ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും അത്രകണ്ട് ജനകീയനല്ലെങ്കിലും പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തീപ്പൊരി പ്രസംഗം കൊണ്ട് ആവേശമാണ് ഈ തളിപ്പറമ്പുകാരന്‍. കോടിയേരി ബാലകൃഷ്ണനെപ്പോലെ കെ എസ് വൈ എഫിലൂടെ തന്നെയാണ് കണ്ണൂരുകാര്‍ ഗോവിന്ദന്‍ മാഷെന്നു വിളിക്കുന്ന എംവി ഗോവിന്ദന്റെയും കടന്നുവരവ്. പില്‍ക്കാലത്ത് ഡിവൈഎഫ്‌ഐ നടത്തിയ സമരപോരാട്ടങ്ങളില്‍ തീപാറും പ്രസംഗങ്ങള്‍കൊണ്ടു ആവേശം കൊള്ളിച്ച നേതാവായിരുന്നു എംവി ഗോവിന്ദന്‍. സമരങ്ങള്‍ ഉത്സവം പോലെ നടത്തുന്ന പോരാട്ടവീര്യമുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം.
കണ്ണൂരുകാരനായ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രടറിയായിരിക്കെ മരണമടഞ്ഞപ്പോഴാണ് പിണറായി വിജയന്‍ സംസ്ഥാന സെക്രടറി പദവിയിലെത്തിയത്. 1970ല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറി കൂടിയായ എംവി ഗോവിന്ദന്‍ പിണറായിയെയും കോടിയേരിയെയും പോലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയുമായിരുന്നു. 2002-മുതല്‍ 2006- വരെ കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്നു. പാര്‍ടി വിഭാഗീയത കത്തി നില്‍ക്കുന്ന വേളയില്‍ എറണാകുളം ജില്ലാ സെക്രടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. സിപിഎം കേന്ദ്രകമിറ്റി അംഗം, സംസ്ഥാന കമിറ്റിയംഗം, സംസ്ഥാന സെക്രടറിയേറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ചാണ് എംവി ഗോവിന്ദന്‍ ഇപ്പോള്‍ സംസ്ഥാന സെക്രടറി പദവിയിലെത്തിയിരിക്കുന്നത്.
പാര്‍ടിയില്‍ കേന്ദ്രകമിറ്റിയംഗമായ ഇപി ജയരാജനെക്കാളും എംഎ ബേബിയെക്കാളും ജൂനിയറാണ് എംവി ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അംഗമായിരിക്കെയാണ് അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടാമനായി മാറുന്നത്. രണ്ടുതവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന പാര്‍ടി തീരുമാനമനുസരിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപി ജയരാജന് മത്സരിക്കാന്‍ മട്ടന്നൂരില്‍ സീറ്റു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തളിപ്പറമ്പില്‍ നിന്നും എംവി ഗോവിന്ദന്‍ ജനവിധി തേടിയത്. ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പില്‍ നിന്നും 2021-ലെ തെരഞ്ഞെടുപ്പില്‍ എംവി ഗോവിന്ദന്‍ 22,689 വോടിനാണ് ജയിച്ചത്. പാര്‍ടി രണ്ടുടേം പൂര്‍ത്തീകരിച്ചവര്‍ മത്സരിക്കേണ്ടന്ന നിബന്ധന മുമ്പോട്ട് വെച്ചതോടെയാണ് സിറ്റിങ് എംഎല്‍എയായ ജയിംസ് മാത്യു ഒഴിഞ്ഞു എംവി ഗോവിന്ദന് മത്സരിക്കാന്‍ അവസരം ലഭിച്ചത്. 1996-ലും 2001-ലും തളിപ്പറമ്പ് എംഎല്‍എയും കേന്ദ്രകമിറ്റിയംഗവുമായ എംവി ഗോവിന്ദന് സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് തളിപ്പറമ്പ് ലഭിച്ചത്.
കെ എസ് വൈ എഫ് പ്രവര്‍ത്തകനായാണ് എംവി ഗോവിന്ദന്‍ സിപിഎമിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന്‌കെ എസ് വൈ എഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപക ജോലി രാജിവെച്ചാണ് സിപിഎമിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായും സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപി ജയരാജന്‍ വെടിയേറ്റു ചികിത്സയിലായപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയുടെ ചുമതല വഹിച്ചത് എംവി ഗോവിന്ദനായിരുന്നു. മൊറാഴയിലെ കെ കുഞ്ഞുമ്പുവിന്റെയും മീത്തലെ വീട്ടില്‍ മാധവിയുടെയും ആറുമക്കളില്‍ രണ്ടാമനായ എംവി ഗോവിന്ദന്‍ കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നാണ് പാര്‍ടിയിലേക്ക് വന്നത്. തികച്ചും ദരിദ്ര പശ്ചാത്തലത്തില്‍ നിന്നായിരുന്നു പാര്‍ടിയിലേക്കുള്ള കടന്നുവരവ്. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനായിരുന്ന പികെ ശ്യാമളയാണ് ഭാര്യ. ശ്യാംജിത്, കുട്ടന്‍ എന്നിവരാണ് മക്കള്‍.

Keywords: News, Kerala, Kannur, Top-Headlines, Political Party, Politics, CPM, Secretary, Minister, Football, M. V. Govindan Master, About new Secretary of CPM.
< !- START disable copy paste -->