47 വര്‍ഷം മുമ്പ് കാണാതായയാള്‍ തിരിച്ചെത്തി
Dec 19, 2011, 20:27 IST
പാനൂര്‍: 47 വര്‍ഷം മുമ്പ് ബംഗ്ലൂരിലെ ഒപിഎച്ച് റോഡില്‍ വെച്ച് കാണാതായ ചെണ്ടയാട് മാവിലേരിയിലെ കുടത്തുകണ്ടി അബ്ദുല്ല(90) ജന്മനാട്ടില്‍ തിരിച്ചെത്തി. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വര്‍ഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും അബ്ദുല്ലയെ കണ്ടെത്താനായിരുന്നില്ല. തമിഴ്‌നാട് മധുരയിലെ കൊല്ലമ്പ്രട എന്ന പ്രദേശത്ത് താമസിച്ചുവരികയായിരുന്നു ഇയാള്‍.
തൃശൂര്‍ സ്വദേശിയുടെ സഹായത്തോടെ അബ്ദുല്ല ബന്ധുക്കള്‍ക്ക് കത്തയച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മധുരയിലെത്തി ആളെ തിരിച്ചറിഞ്ഞ് നാട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. ഇപ്പോള്‍ മാവിലേരിയിലെ സഹോദരിയുടെ വീട്ടിലാണ് താമസം.
മധുര കൊല്ലമ്പ്രടായില്‍ ഐസ് ക്രീം-ജ്യൂസ് കടകളില്‍ ജോലി ചെയിതുവരികയായിരുന്നു അബ്ദുല്ല. കാക്ക ഹസ്‌റത്ത് എന്നാണ് കൊല്ലമ്പ്രടാ പ്രദേശത്തുകാര്‍ വിളിച്ചിരുന്നത്. ഇവിടത്തുക്കാരുടെ സ്‌നേഹം പിടിച്ചുപറ്റിയ കാക്ക ഹസ്‌റത്തിനെ അവര്‍ കണ്ണീരോടെയാണ് യാത്രയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അബ്ദുല്ലയെ തിരിച്ചുക്കിട്ടിയ സന്തോഷത്തിലാണ് ബന്ധുക്കള്‍.
അതെ സമയം വര്‍ദ്ധക്യ സഹജമായ രോഗം മൂലം പ്രയാസമനുഭവിക്കുന്ന അബ്ദുല്ല ചികിത്സയ്ക്കും മറ്റും കനിവുള്ളവരുടെ സഹായം തേടുകയാണ്. അബ്ദുള്ളയ്ക്ക് സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മകന്‍ മഹമൂദുമായി ബന്ധപ്പെടുക ഫോണ്‍ 9633724640.

Keywords: Panur, Abdulla, Chendayad, Missing, Kannur.