ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍
Jun 22, 2020, 11:24 IST
കണ്ണൂര്‍: (www.kasargodvartha.com 22.06.2020) കോവിഡ് കാലത്തെ കര്ശനപരിശോധനയിലും കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് സ്വര്‍ണക്കടത്തിനായി ശ്രമിച്ചത്.
432 ഗ്രാം സ്വര്‍ണവുമായി മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനാ(40)ണു പിടിയിലായത്. ശനിയാഴ്ച രാത്രി 7.45 ന് ദുബൈയില്‍നിന്ന് ഫ്ലൈ ദുബൈ വിമാനത്തിലെത്തിയതായിരുന്നു ഉസ്മാന്. ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ഉസ്മാനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു സ്വര്‍ണം.
പിടികൂടിയ സ്വര്‍ണത്തിന് 20 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ഇതാദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു സ്വര്‍ണം പിടികൂടുന്നത്. ഉസ്മാന്റെ പേരില്‍ കസ്റ്റംസ് കേസെടുത്ത് വിട്ടയച്ചു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വി കാസിന്റെ നേതൃത്വത്തില്‍ കസ്റ്റംസ് സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്, സന്ദീപ്, ഇന്‍സ്പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, യദു കൃഷ്ണന്, കെ വി രാജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Keywords:news, N ews, Kerala, Kannur, Airport, Top-Headlines, Gold, A native of Malappuram arrested for gold smuggling