city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വികസനത്തെ ബാധിക്കുന്നു'; കേരളത്തിലെ ജില്ലകളെ അക്ഷരമാലക്രമത്തിൽ നിശ്ചയിക്കണമെന്നാവശ്യം; സർകാരിന് കാസർകോട്ട് നിന്നൊരു കത്ത്

കാസർകോട്: (www.kasargodvartha.com 24.03.2022) കേരളത്തിലെ ജില്ലകളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കാസർകോട്ട് നിന്നും സർകാരിന് കത്ത്. കാസർകോട് എയിംസ് ജനകീയ കൂട്ടായ്‌മ ചെയർമാൻ നാസർ ചെർക്കളമാണ് പൊതുഭരണ വകുപ്പ് അഡീഷനൻ ചീഫ് സെക്രടറിക്ക് അപേക്ഷക്കത്ത് നൽകിയത്.
                              
'വികസനത്തെ ബാധിക്കുന്നു'; കേരളത്തിലെ ജില്ലകളെ അക്ഷരമാലക്രമത്തിൽ നിശ്ചയിക്കണമെന്നാവശ്യം; സർകാരിന് കാസർകോട്ട് നിന്നൊരു കത്ത്

നിലവിൽ കേരളത്തിലെ ജില്ലകളെ ഗവൺമെൻ്റ് ആവശ്യങ്ങൾക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം എന്നിങ്ങനെ തുടങ്ങി കണ്ണൂർ, കാസർകോട് അവസാനിക്കുന്ന രീതിയിൽ ആണ്. സാർവത്രികമായി എല്ലായിടത്തും സ്ഥലങ്ങളെ ക്രമീകരിച്ചിരിക്കുന്നത് ഇൻഗ്ലീഷ് അക്ഷരമാലയിൽ (AIphabetical Order) ആണെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. ഇൻഡ്യയിൽ സംസ്ഥാനങ്ങളെ ക്രമീകരിച്ചിരിക്കുന്നതും അക്ഷരമാല ക്രമത്തിൽ ആണ്.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസർകോട് അവസാനിക്കാത്ത വിധം ആവുന്നതാണ് കാസർകോടിനെ സംബന്ധിച്ച് ഉചിതമെന്ന് നാസർ പറയുന്നു. തിരുവനന്തപുരത്ത് നിന്നുള്ള ദൂരം അടിസ്ഥാനമാക്കി ജില്ലകളെ ക്രമീകരിക്കുന്നത് കാസർകോട് ജില്ലയുടെ വികസനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേരളത്തിലെ ജില്ലകളെ ഭരണ കാര്യങ്ങൾക്ക് വേണ്ടി ഇൻഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ച് ഉത്തരവിറക്കി വിവിധ വകുപ്പുകൾക്ക് നിർദേശം നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 

അക്ഷരമാല ക്രമത്തിലായാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിങ്ങനെയാവും ജില്ലകളുടെ സ്ഥാനങ്ങൾ. ഇതോടെ കാസർകോട് അഞ്ചാമതാവും. സർകുലർ ആയി വന്നാൽ ജില്ലക്ക് അല്പം ആശ്വസിക്കാമെന്നും നാസർ ചെർക്കളം അഭിപ്രായപ്പെട്ടു.

ആവശ്യം കൂടുതൽ വേഗത്തിലാക്കാൻ കാസർകോട് പാകേജ് സ്പെഷ്യൽ ഓഫിസർ, ജില്ലാ കലക്ടർ, എഡിഎം എന്നിവരെ നേരിട്ട് കണ്ട് കത്തിന്റെ പകർപ് കൈമാറിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Government, District, Thiruvananthapuram, Kollam, Kannur, Top-Headlines, State, District Collector, Alphabetical order, A letter from Kasargod to the Government requesting that the districts of Kerala be demarcated in alphabetical order.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia