വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്ന പരപ്പ സ്വദേശികള്‍ കണ്ണൂരില്‍ അപകടത്തില്‍ പെട്ടു; 6 പേര്‍ക്ക് പരിക്ക്
Dec 24, 2014, 12:00 IST
പരപ്പ: (www.kasargodvartha.com 24.12.2014) കണ്ണൂരില്‍ കാര്‍ മറിഞ്ഞ് പരപ്പ കല്ലഞ്ചിറ സ്വദേശികളായ ആറു പേര്‍ക്ക് പരിക്കേറ്റു. പരപ്പ ക്ലായിക്കോട്ടെ കാരാട്ടു പുരയില്‍ മൊയ്തീന്‍ കുഞ്ഞി (44), ഭാര്യ ജമീല (37), മകള്‍ സാലിഹ (12), മകന്‍ സിനാന്‍ (14), ജമീലയുടെ സഹോദരി പുത്രന്‍ ഷബീര്‍, കാര്‍ ഡ്രൈവര്‍ കല്ലന്‍ചിറയിലെ ബഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബഷീറിനെയും, ജമീലയെയും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Parappa, Kasaragod, Kanhangad, Kannur, Accident, Injured, Hospital.
Advertisement:
കണ്ണൂര്‍ ചാല നടാല്‍ ബൈപാസിലായിരുന്നു അപകടം. പരിക്കേറ്റ മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മൊയ്തീന്‍ കുഞ്ഞിയും കുടുംബവും ഷബീറും നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Parappa, Kasaragod, Kanhangad, Kannur, Accident, Injured, Hospital.
Advertisement: