ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; 2 പേര്‍ തല്‍ക്ഷണം മരിച്ചു; 2 പേര്‍ക്ക് പരിക്ക്
Feb 19, 2022, 10:45 IST
കണ്ണൂര്‍: (www.kasargodvartha.com 19.02.2022) ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം. രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34), പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.
പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ കണ്ണപുരം പാലത്തിനുസമീപം പുലര്‍ചെയാണ് അപകടം. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പുലര്‍ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, State, Kannur, Accident, Accidental Death, Injured, Hospital, Top-Headlines, Temple, 2 Died in car accident at Kannur