19 കാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
Mar 11, 2015, 12:14 IST
പയ്യന്നൂര്‍: (www.kasargodvartha.com 11/03/2015) 19 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സിതീ സാഹിബ് സ്‌കൂളിന് സമീപത്തെ സലാമത്ത് നഗറില്‍ താമസിക്കുന്ന ഫാബിയയെയാണ് ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ കത്തില്‍ മൊബൈല്‍ കടയിലെ ജീവനക്കാരനായ റമീസ് (22) എന്ന യുവാവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയും റമീസും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതാണ് മരണത്തിന് കാരണമായതെന്നുമാണ് സൂചന.
പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ രാത്രി 12 മണിയോടെ ഫോണില്‍ കോള്‍ വന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. കത്തും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kannur, Payyannur, Woman, Death, Obituary, Friend, Police, Custody, 19 year old girl found dead hanged.
Advertisement: